ശ്രീലങ്കയിൽ ജനാധിപത്യ സംവിധാനം പുനഃസ്ഥാപിക്കാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി
text_fieldsകൊളംബോ: ശ്രീലങ്കയിലെ ജനാധിപത്യ, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം നിൽക്കുകയും രാജ്യത്തെ ജനാധിപത്യം, സാമ്പത്തിക സ്ഥിരത എന്നിവ വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് മോദി അറിയിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈയിൽ 31,000 കോടി രൂപ നിക്ഷേപം നടത്തുന്ന വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീലങ്ക ദുഷ്‌കരമായ സമയങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്ന് മോദി പറഞ്ഞു. അവിടെ നടക്കുന്ന സംഭവവികാസങ്ങളിൽ നിങ്ങൾക്ക് ആശങ്കയുണ്ടെന്നറിയാം. അടുത്ത സുഹൃത്തും അയൽക്കാരനും എന്ന നിലയിൽ ഇന്ത്യ ശ്രീലങ്കയ്ക്ക് എല്ലാ വിധ പിന്തുണയും നൽകുന്നുണ്ട്. ശ്രീലങ്കക്ക് ആവശ്യമായ സാമ്പത്തിക സഹായം, ഇന്ധനം, ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കൾ എന്നിവ എല്ലാം ഇന്ത്യ സമയബന്ധിതമായി എത്തിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലുള്ള നിരവധി സംഘടനകളും വ്യക്തികളും ശ്രീലങ്കക്ക് വേണ്ടി സാമ്പത്തികസഹായം നൽകിയിട്ടുണ്ടെന്ന് മോദി പറഞ്ഞു.
"കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ ജാഫ്ന സന്ദർശിച്ചത് എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അവിടെ സന്ദർശനം നടത്തിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ഞാനായിരുന്നു. ശ്രീലങ്കയിലെ തമിഴ് ജനതയെ സഹായിക്കാൻ ആരോഗ്യ സംരക്ഷണം, ഗതാഗതം, പാർപ്പിട തുടങ്ങിയ നിരവധി പദ്ധതികൾ ഇന്ത്യാ ഗവൺമെന്റ് ഏറ്റെടുത്ത് നടത്തുന്നുണ്ട്." - മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ തമിഴ്നാട് സന്ദർശനത്തെ സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകിയാണ് സ്വീകരിച്ചത്. അതേസമയം സന്ദർശനത്തെ എതിർത്ത് നിരവധി പേർ #GoBackModi ഹാഷ്‌ടാഗോടെ നേരത്തെ ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.