ലോക്ഡൗണിൽ അന്തരീക്ഷം ശുദ്ധം; ജലന്തർ നിവാസികളെ വരവേറ്റ് മഞ്ഞണിഞ്ഞ ഹിമാചൽ മലനിരകൾ
text_fieldsപഞ്ചാബ്: ജലന്തർ ഒരു ദശകത്തിന് മുമ്പുള്ള പുലർകാല കാഴ്ചയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. ജലന്തറിൽ നിന ്നും 213 കിലോമീറ്റർ അകലെയുള്ള ഹിമാചൽ പ്രദേശിലെ ധൗലാധർ മലനിരകൾ മഞ്ഞിൽ മൂടി നിൽക്കുന്ന അതിമനോഹരമായ ദൃശ്യമാണ് പ ്രഭാതങ്ങളിൽ അവരെ വരവേൽക്കുന്നത്.
അന്തരീക്ഷ മലിനീകരണം മൂലം ദൃശ്യ പരിധി കുറഞ്ഞതിനാൽ പത്ത് വർഷത്തോളമായി ഈ മലനിരകൾ ജലന്തർ നിവാസികൾ കണ്ടിട്ട്. രാജ്യത്ത് പ്രഖ്യാപിച്ച 21 ദിന ലോക്ഡൗണിനെ തുടർന്ന് വാഹനങ്ങളും ഫാക്ടറികളിലെയും മറ്റും നിർമാണ പ്രവർത്തനങ്ങളും നിലച്ചതോടെ അന്തരീക്ഷം പൊടിപടലങ്ങളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും മുക്തി നേടിയിരിക്കുന്നു. മനുഷ്യെൻറ ആർത്തി താൽക്കാലികമായെങ്കിലും അവസാനിച്ചപ്പോൾ പ്രകൃതി അവർക്ക് അതിനുള്ള സമ്മാനമെന്ന കണക്കെ അതിെൻറ യഥാർഥ സൗന്ദര്യം കാണാനുള്ള അവസരമൊരുക്കി.
വർഷങ്ങൾക്ക് ശേഷം കാണാൻ ഭാഗ്യം ലഭിച്ച മഞ്ഞണിഞ്ഞ ധൗലാധർ മലനിരകളുടെ കാഴ്ച അവർ കാമറക്കണ്ണുകളിൽ ഒപ്പിയെടുക്കാനുള്ള ആവേശത്തിലാണ്. ചിലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാനും മറന്നിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് ഇത് അവർക്കൊരു പുതുമയായിരുന്നില്ല.
‘‘ലോക്ഡൗണിനെ തുടർന്നുള്ള വായു മലിനീകരണത്തിെൻറ ഗണ്യമായ കുറവാണ് ഇത്തരംകാഴ്ച സമ്മാനിച്ചത്. പ്രദേശത്തെ മുതിർന്ന പൗരൻമാർ പറയുന്നത്, ഒരു തലമുറക്ക് മുമ്പുള്ളവർക്ക് മാത്രമാണ് നഗരത്തിൽ നിന്ന് ഇതുപോലെ മലനിരകൾ കാണാൻ കഴിഞ്ഞിരുന്നത്’’-ഹിമാചൽ പ്രദേശ് ടൂറിസം ട്വീറ്റ് ചെയ്തു. രാജ്യത്തെ 90 നഗരങ്ങളിൽ സമീപകാലത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്തത്രയും കുറഞ്ഞ വായുമലിനീകരണമാണ് ലോക്ഡൗണിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
Pollution had made us blind. It took one generation & one pandemic to open our eyes
— Susanta Nanda IFS (@susantananda3) April 4, 2020
Yesterday had twitted the photo of Dhauladhar Ranges as seen from Jaladhar, https://t.co/xiZ7ce8oms is the eye opening video.
Credit: The Tribune pic.twitter.com/z4Z7wSXrjL
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.