Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ മദ്യ...

യു.പിയിൽ മദ്യ മാഫിയക്കെതിരെ വാർത്ത നൽകിയ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

text_fields
bookmark_border
Sulabh Srivastava
cancel
camera_alt

സുലഭ്​ ശ്രീവാസ്​തവ

ലഖ്​നൗ: മദ്യ മാഫിയക്കെതിരെ വാർത്ത നൽകിയതിന്​ ഭീഷണി നേരിട്ട മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ പ്രതാപ്​ഗഢ്​ ജില്ലയിൽ എ.ബി.പി ന്യൂസിൻെറ റിപ്പോർട്ടറായ സുലഭ്​ ശ്രീവാസ്​തയാണ്​ മരിച്ചത്​.

ജില്ലയിൽ പിടിമുറുക്കിയ മദ്യ മാഫിയകൾക്കെതിരെ ഇ​ദ്ദേഹം കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു. ഇതിന്​ ശേഷം പലരും തന്നെ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച്​ സുലഭ്​ പൊലീസിൽ പരാതി നൽകിയിരുന്നു.

അതേസമയം, ഇയാൾ മരിച്ചത്​ ബൈക്ക്​ അപകടത്തിലാണെന്നാണ്​ പൊലീസ്​ പറയുന്നത്​. ഞായറാഴ്​ച രാത്രി 11ഓടെ സുലഭ്​ ബൈക്കിൽ മടങ്ങു​േമ്പാൾ നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നവത്രെ. ഇഷ്ടിക ചൂളക്കടുത്താണ്​ വീണത്​. അവിടെയുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ തന്നെ സുഹൃത്തുക്കളെ അറിയിക്കുകയും ആംബുലൻസ്​ വിളിക്കുകയും ചെയ്​തു. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പ്രതാപ്​ഗഢിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സുരേന്ദ്ര ദ്വിവേദി പ്രസ്​താവനയിൽ പറഞ്ഞു.

'പ്രാഥമിക അന്വേഷണത്തിൽ ഇയാൾ ബൈക്കിൽ തനിച്ചായിരുന്നുവെന്നും റോഡിൽ ഹാൻഡ്‌ പമ്പുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്​. അപകടത്തിൻെറ മറ്റു വശങ്ങളും അന്വേഷിക്കുകയാണ്​'​ -ദ്വിവേദി കൂട്ടിച്ചേർത്തു.

അതേസമയം, അപകട സ്​ഥലത്തുനിന്ന്​ എടുത്ത ചിത്രത്തിൽ ഇദ്ദേഹത്തിൻെറ മുഖത്ത്​ പരിക്കേറ്റതായി കാണുന്നുണ്ട്​. കൂടാതെ വസ്​ത്രങ്ങളെല്ലാം ഊരി മാറ്റിയ നിലയിലായിരുന്നു. ഇതും​ കൊലപാതകത്തിലേക്ക്​ വിരൽചൂണ്ടുന്നു.

മരിക്കുന്നതിൻെറ തലേദിവസം യു.പി പൊലീസ് ഉദ്യോഗസ്ഥർക്ക്, തൻെറ ജീവൻ അപകടത്തിലാണെന്ന്​ കാണിച്ച്​ സുലഭ് ശ്രീവാസ്​തവ പരാതി നൽകിയിരുന്നു. 'ജില്ലയിലെ മദ്യ മാഫിയക്കെതിരായ എൻെറ റിപ്പോർട്ട് ജൂൺ ഒമ്പതിന്​ എ.ബി.പിയുടെ ന്യൂസ് പോർട്ടലിൽ വന്നിരുന്നു. അതിനുശേഷം പലഭാഗത്തുനിന്നും ഭീഷണിയുണ്ടായി. എന്നെ പലരും പിന്തുടരുന്നതായി അനുഭവപ്പെട്ടു. എൻെറ കുടുംബവും ഏറെ ആശങ്കയിലാണ്​' -സുലഭ്​ കത്തിൽ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി ബി.ജെ.പി സർക്കാറിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കുറ്റപ്പെടുത്തി രംഗത്ത്​ വന്നിട്ടുണ്ട്​. 'അലീഗഢ്​, പ്രതാപ്​ഗഢ്​ പോലുള്ള ജില്ലകളെ മദ്യമാഫിയ നശിപ്പിക്കുകയാണ്​. എന്നാൽ, ഇതിനെതിരെ സർക്കാർ നിശ്ശബ്​ദരാണ്​. സത്യം തുറന്നുകാട്ടുന്ന മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നു. യു.പി ജംഗിൾ രാജാണെന്ന്​ വീണ്ടും തെളിയിക്കുന്നു. സുലഭ് ശ്രീവാസ്​തയയുടെ കുടുംബാംഗങ്ങളുടെ കണ്ണുനീരിന് എന്തെങ്കിലും ഉത്തരം ഉണ്ടോ' -പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistUttar Pradesh
News Summary - Journalist killed in UP over liquor mafia
Next Story