Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rakshit Singh
cancel
Homechevron_rightNewschevron_rightIndiachevron_rightസത്യസന്ധമായി വാർത്ത...

സത്യസന്ധമായി വാർത്ത നൽകാൻ അനുവദിക്കുന്നില്ല; ​േദശീയ ചാനലിൽനിന്ന്​ മാധ്യമപ്രവർത്തകന്‍റെ രാജി

text_fields
bookmark_border

ന്യൂഡൽഹി: കർഷക സമരത്തെക്കുറിച്ച്​ സത്യം റിപ്പോർട്ട്​ ​െചയ്യാൻ അനുവദിക്കുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകന്‍റെ രാജി. എ.ബി.പി ന്യൂസിലെ സ്​പെഷൽ കറസ്​പോണ്ടന്‍റായ രക്ഷിത്​ സിങ്ങാണ്​ മീററ്റിൽ രാ​ഷ്​ട്രീയ ലോക്​ദളിന്‍റെ മഹാപഞ്ചായത്തി​ലെ ​പൊതുവേദിയിൽവെച്ച്​ രാജി​പ്രഖ്യാപിച്ചത്​.

മാതാപിതാക്കൾ അവരുടെ വിയർപ്പും രക്തവുമൊഴുക്കി സമ്പാദിച്ച പണംകൊണ്ട്​ എനിക്ക്​ വിദ്യാഭ്യാസം നൽകി. ഞാൻ ഈ ജോലി സ്വീകരിച്ചു. എന്തുകൊണ്ട്​ ഞാൻ ഈ പ്രഫഷൻ സ്വീകരിച്ചു? കാരണം എനിക്ക്​ സത്യം തുറന്നുകാണിക്കണം. എന്നാൽ, എന്നെ അതിന്​ ആരും അനുവദിക്കുന്നില്ല -രക്ഷിത്​ സിങ്​ പറഞ്ഞു.

പ്രതിവർഷം താൻ 12 ലക്ഷത്തോളം രൂപ ഈ പ്രഫഷനിലൂടെ സമ്പാദിക്കുന്നുണ്ട്​. പ്രതിഷേധക്കാർക്കൊപ്പം നിൽക്കുന്നതിനാൽ എനിക്ക്​ മറ്റൊരു ജോലി കണ്ടെത്താൻ ചിലപ്പോൾ സാധിച്ചേക്കില്ല. താൻ ഒരുപക്ഷേ തെരുവിലിരുന്ന്​ യാചിക്കുകയോ മറ്റൊരു ​ജോലി അന്വേഷിക്കുകയോ ചെയ്യും. കഴിഞ്ഞ 15 വർഷമായി സത്യസന്ധനായ ഒരു മാധ്യമപ്രവർത്തകനായി മാത്രമായിരുന്നു എന്‍റെ പ്രവർത്തനം. പണമില്ലാത്തതിനാൽ ഒരു കടപോലും എനിക്ക്​ തുറക്കാൻ കഴി​യില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാപഞ്ചായത്ത്​ പരാജയമാണെന്ന്​ വരുത്തി തീർക്കാൻ തെറ്റായ വിഡിയോ കാണിക്കാൻ ത​ന്നിൽ സമ്മർദ്ദം ചെലുത്തി. മാധ്യമ ചാനൽ ബൂർഷ്വാസിയുടെയും ബൂർഷ്വാസി സർക്കാരിന്‍റെയും ഉടമസ്​ഥതയിലുള്ളതാണെന്നും അ​േദ്ദഹം കൂട്ടിച്ചേർത്തു.

നേരത്തേ നിരവധി വാർത്ത ചാനലുകളിൽ മാന്യമായി ജോലി ചെയ്​തിരുന്നു. അതാണ്​ തന്നെ ഈ പ്രഫഷനിൽ പിടിച്ചുനിർത്തിയതും. എന്നാൽ ആ ബഹുമാനം ഇന്ന്​ നഷ്​ടപ്പെട്ടു. ചാനലുകൾക്കായി ഗോഡി മീഡിയ, മൂർദാബാദ്​ തുടങ്ങിയ മുദ്രാവാക്യങ്ങൾ തങ്ങളുടെ കൈവശമുണ്ട്​. കഴിഞ്ഞ വർഷങ്ങളിൽ നല്ല സ്​ഥാപനങ്ങളിൽ നന്നായി പ്രവർത്തിച്ചു. എന്നാൽ ഇപ്പോൾ ആകെ മാറി. ഇത്തരമൊരു സാഹചര്യത്തിൽ നിലനിന്നുപോകാൻ സാധിക്കില്ലെന്നും ട്വിറ്ററിലൂടെ പുറത്തുവിട്ട വിഡിയോയിൽ രക്ഷിത്​ സിങ്​ പറഞ്ഞ​ു.

അതേസമയം രക്ഷിതിന്‍റെ ആരോപണങ്ങൾ ചാനൽ നിരസിച്ചു. തങ്ങളുടെ റിപ്പോർട്ടർമാരിൽ ഒരാൾ തങ്ങള​ുടെ ബ്രാൻഡ്​ ദുരുപയോഗം ചെയ്യുകയും വ്യക്തിപരമായ ലക്ഷ്യങ്ങൾ നിറ​േവറ്റുന്നതിന്​ തെറ്റായ പരാമർശങ്ങളും പ്രസ്​താവനകളും നടത്തുന്നതിൽ ഞെട്ടലും ദുഖവും രേഖപ്പെടുത്തുന്നതായി എ.ബി.പി ന്യൂസ്​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalist
News Summary - journalist quits on farmer rally stage alleges Cant report truth
Next Story