ഒരു ട്വീറ്റു കൊണ്ട് കോവിഡ് കേന്ദ്രം ശുചീകരിച്ച 28 കാരൻ പത്രപ്രവർത്തകൻ കോവിഡിന് കീഴടങ്ങി
text_fieldsചെന്നൈ കേന്ദ്രീകരിച്ച് ഇംഗ്ലീഷ് പത്രങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിരുന്ന യുവ പത്രപ്രവർത്തകൻ പ്രദീപ് കുമാർ (28) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ശോചനീയാവസ്ഥ പ്രദീപ് കുമാർ ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തത് കഴിഞ്ഞ ആഴ്ചയായിരുന്നു. പ്രദീപിെൻറ ട്വീറ്റിനെ തുടർന്ന് ചെന്നൈ കോർപറഷേൻ ക്ഷമ ചോദിക്കുകയും ചികിത്സാ കേന്ദ്രം ശുചീകരിക്കുകയും ചെയ്തിരുന്നു.
ചെന്നൈ വേലച്ചേരിയിലെ ഗുരുനാനാക് സ്കൂൾ കോവിഡ് സെൻററിൽ ചികിത്സയിലായിരുന്നു പ്രദീപ് കുമാറും മാതാവും. ശുചീകരിക്കാത്ത മൂത്രപ്പുരകളും കെട്ടിക്കിടക്കുന്ന മലിനജലവുമെല്ലാം ചിത്ര സഹിതമാണ് പ്രദീപ് ട്വീറ്റ് ചെയ്തത്. ചെന്നൈ കോർപറേഷൻ ഉടനെ ക്ഷമ ചോദിക്കുകയും ശുചീകരിക്കുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വേലച്ചേരിയിൽ നിന്ന് വിജയിച്ച കോൺഗ്രസിെൻറ അസൻ മൗലാനയും ക്ഷമേ ചോദിച്ച് രംഗത്തെത്തിയിരുന്നു. ശുചീകരിക്കാനുള്ള സംഘം പുറപ്പെട്ടുവെന്ന് ആദ്യം ട്വീറ്റ് ചെയ്ത അദ്ദേഹം ശുചീകരിച്ച ശേഷം ചിത്രങ്ങൾ സഹിതം 'പ്രിയ സഹോദരാ, പരിഹരിച്ചിരിക്കുന്നു' എന്നുും ട്വീറ്റ് ചെയ്തു.
പ്രമേഹ രോഗികൾക്ക് ഹാനികരമായ അളവിൽ മധുരം ചേർത്താണ് കോവിഡ് സെൻറിൽ ഭക്ഷണം നൽകുന്നതെന്നും തന്നെ പോലുള്ളവർക്ക് അത് പ്രശ്നമാണെന്നും പ്രദീപ് ട്വീറ്റ് ചെയ്തിരുന്നു.
നേരത്തെ ഇന്ത്യൻ എക്സ്പ്രസ്, ഡെക്കാൻ ക്രോണിക്ക്ൾ എന്നിവക്കു വേണ്ടി പ്രവർത്തിച്ചിരുന്ന പ്രദീപ് ഇപ്പോൾ ഹിന്ദു പത്രത്തിന് വേണ്ടി ഫീച്ചറുകൾ തയാറാക്കുന്ന ജോലിയാണ് ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.