കണ്ണൂർ വിമാനത്താവളം: സർവിസ് നിബന്ധനയിൽ ഇളവുതേടി കേരളം
text_fieldsന്യൂഡൽഹി: സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽനിന്ന് എല്ലാ വിദേശ വിമാനക്കമ്പനികൾക്കും പ്രതിദിനം രണ്ട് സർവിസ് നടത്താൻ അനുമതി നൽകണമെന്ന് കേരളം. മുമ്പ് കോഴിക്കോട് വിമാനത്താവളത്തിന് ഇൗ പ്രത്യേക സൗകര്യം അനുവദിച്ചിരുന്നു.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പെങ്കടുത്ത നിതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇൗ ആവശ്യം ഉന്നയിച്ചത്. ഗൾഫ് മേഖലയിൽനിന്നും ദക്ഷിണ പൂർവേഷ്യയിൽനിന്നുമുള്ള എല്ലാ വിമാനക്കമ്പനികളും കണ്ണൂരിൽനിന്ന് സർവിസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ഒാരോ വിമാനക്കമ്പനിയെയും രണ്ടു വീതം പ്രതിദിന സർവിസിന് പ്രത്യേകമായി അനുവദിക്കേണ്ടതുണ്ട്.
തിരുവനന്തപുരത്തുനിന്ന് കാസർകോേട്ടക്ക് അതിവേഗ റെയിൽപാത നിർമിക്കുന്നതിന് കേന്ദ്രം തത്ത്വത്തിൽ അനുമതി നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 510 കിലോമീറ്റർ വരുന്ന പാതക്ക് 46,769 കോടി രൂപയാണ് മതിപ്പുചെലവ്. സാധ്യത പഠന റിപ്പോർട്ട് ആറുമാസം മുമ്പ് റെയിൽവേ ബോർഡിന് നൽകിയിരുന്നു. വിശദപദ്ധതി റിപ്പോർട്ട് തയാറാക്കി വരുകയാണ്. വികസന പ്രക്രിയയിൽ സംസ്ഥാനങ്ങളെ തുല്യ പങ്കാളികളാക്കിയാൽ മാത്രമാണ് സഹകരണാത്മക ഫെഡറലിസം കൈവരിക്കാൻ കഴിയുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജി.എസ്.ടി നടപ്പാക്കിയത് കേരളത്തിന് വിഭവ സമാഹരണത്തിന് പരിമിതി ഉണ്ടാക്കി. ഉപഭോക്തൃ സംസ്ഥാനമെന്ന നിലക്കു വരുമാന നഷ്ടവും ഉണ്ടാക്കി. ധനകമീഷെൻറ പരിഗണന വിഷയങ്ങൾ ആശങ്ക സൃഷ്ടിക്കുന്നതാണ്. നിതി ആയോഗിെൻറ പ്രവർത്തനം പരിശോധിക്കുന്നതിന് മുഖ്യമന്ത്രിമാരുടെ സമിതി രൂപവത്കരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
കേരളത്തിെൻറ മറ്റ് പ്രധാന ആവശ്യങ്ങൾ: നിപ വൈറസ് ബാധ നേരിട്ട കേരളത്തിൽ നൂതന രോഗനിർണയ ചികിത്സ സൗകര്യങ്ങൾ വേണ്ടതുണ്ട്. ഇതുകൂടി മുൻനിർത്തി എയിംസ് അനുവദിക്കണം. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ തക്ക പദ്ധതികൾ നടപ്പാക്കുന്നതിന് കൂടുതൽ ഫണ്ട് അനുവദിക്കണം.
അടുത്ത മൂന്നുവർഷംകൊണ്ട് അഞ്ചു ലക്ഷം കുടുംബങ്ങൾക്കായി നടപ്പാക്കാനുദ്ദേശിക്കുന്ന ഭവനപദ്ധതിക്ക് കൂടുതൽ വിഹിതം നൽകണം. കോവളം-ബേക്കൽ ജലപാത പദ്ധതിയിൽ കേന്ദ്രപങ്കാളിത്തം വേണം. അങ്കമാലി-ശബരി റെയിൽപാത നിർമാണത്തിെൻറ മുഴുവൻ ചെലവും റെയിൽവേ വഹിക്കണം. 10,000 കോടി ചെലവു പ്രതീക്ഷിക്കുന്ന തീരദേശ, മലയോര ഹൈവേ നിർമാണത്തിെൻറ ചെലവിൽ ഒരു പങ്ക് കേന്ദ്രം ഏറ്റെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.