സോണിയ ഗാന്ധി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കില്ലെന്ന് കെ.സി. വേണുഗോപാൽ, കേരളത്തിലെ നേതാക്കൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കും
text_fieldsറായ്പൂർ: സോണിയ ഗാന്ധി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കില്ലെന്ന് കെ.സി. വേണുഗോപാൽ. രാഷ്ട്രീയത്തിൽ നിന്ന് അവർക്ക് മാറിനിൽക്കാനാകില്ല. അവരുടെ സാന്നിധ്യവും അനുഗ്രഹവും പാർട്ടിക്ക് ആവശ്യമാണ്. സോണിയ ഗാന്ധിയുടെ പ്രസംഗം വിടവാങ്ങൽ പ്രസംഗമല്ലെന്നും വേണുഗോപാൽ പറഞ്ഞു.
പാർട്ടി ഭരണഘടന ഭേദഗതി ഗുണം ചെയ്യും. പാർട്ടി ഘടനയിൽ വിപ്ലവം കൊണ്ടുവരുന്ന തീരുമാനമാണിതെന്നും കെസി വേണുഗോപാൽ പറഞ്ഞു. കൂടുതൽ പേർക്ക് പ്രവർത്തക സമിതിയിൽ അവസരം വരും. ചെറുപ്പക്കാർക്ക് കൂടുതൽ അവസരം കിട്ടുമെന്നും ഇത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും കെ.സി.വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് എ ഐ സി സി നേതൃത്വം നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. തർക്കങ്ങൾ ഒഴിവാക്കണം. ഇത് സംബന്ധിച്ച പൂർണ ചുമതല കെ.പി.സി.സിക്ക് നൽകിയതായും വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപിക്കും. കൃഷി, സാമൂഹിക നീതി, വിദ്യാഭ്യാസ വിഷയങ്ങളിൽ പ്രമേയം അവതരിപ്പിക്കും. രാവിലെ 10.30ന് രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ തുടർന്ന് മല്ലികാർജുൻ ഖർഗെ നന്ദി രേഖപ്പെടുത്തും. വൈകീട്ട് മൂന്നിന് പൊതുസമ്മേളനത്തോടെയാണ് സമാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.