ഇൻഡ്യ: ഏകോപന, തെരഞ്ഞെടുപ്പ് നയരൂപവത്കരണ സമിതിയിൽ കെ.സി.വേണുഗോപാൽ
text_fieldsമുംബൈ: ഇൻഡ്യ മുന്നണിയുടെ ഏകോപന, തെരഞ്ഞെടുപ്പ് നയരൂപവത്കരണ സമിതി അംഗങ്ങൾ: കെ.സി. വേണുഗോപാൽ (കോൺഗ്രസ്), ശരദ് പവാർ (എൻ.സി.പി), ടി.ആർ. ബാലു (ഡി.എം.കെ), ഹേമന്ത് സോറൻ (ജെ.എം.എം), സഞ്ജയ് റാവുത്ത് (ശിവസേന യു.ബി.ടി), തേജസ്വി യാദവ് (ആർ.ജെ.ഡി), അഭിഷേക് ബാനർജി (തൃണമൂൽ), രാഘവ് ഛദ്ദ (ആപ്), ജാവേദ് അലി ഖാൻ (സമാജ് വാദി), ലല്ലൻ സിങ് (ജെ.ഡി-യു), ഡി. രാജ (സി.പി.ഐ), ഒമർ അബ്ദുല്ല (നാഷനൽ കോൺഫറൻസ്), മഹ്ബൂബ മുഫ്തി (പി.ഡി.പി). ഏകോപന സമിതിയിൽ സി.പി.എം അംഗത്തിന്റെ പേര് പാർട്ടി പിന്നീട് നിർദേശിക്കും.
എൻ.സി.പിയുടെ പി.സി. ചാക്കോ, സി.പി.ഐയുടെ ബിനോയ് വിശ്വം, ആർ.എസ്.പിയുടെ എൻ.കെ. പ്രേമചന്ദ്രൻ, ഓൾ ഇന്ത്യ ഫോർവേഡ് േബ്ലാക്കിന്റെ ജി. ദേവരാജൻ, കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണി (പ്രചാരണ സമിതി) തുടങ്ങിയവരാണ് മറ്റു സമിതികളിലുള്ള മലയാളി നേതാക്കൾ. മുസ്ലിം ലീഗിന്റെ കെ.എം. ഖാദർ മൊയ്തീനും പ്രചാരണ സമിതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.