ചീഫ് സെക്രട്ടറിക്കു നേരെ കൈയേറ്റശ്രമം; കെജ്രിവാളും സിസോദിയയുമടക്കം 13 ആപ് എം.എൽ.എമാർക്കെതിരെ കുറ്റപത്രം
text_fieldsന്യൂഡൽഹി: ഡൽഹി ചീഫ് സെക്രട്ടറി അൻശു പ്രകാശിനുനേരെ കൈയേറ്റത്തിന് മുതിർന്നുവെന്ന് ആരോപണമുയർന്ന സംഭവത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അടക്കം 13 ആപ് എം.എൽ.എമാർക്കെതിരായ കുറ്റപത്രം ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ചു.
അമാനത്തുല്ലാ ഖാൻ, പ്രകാശ് ജർവാൾ, നിതിൻ ത്യാഗി, റിതീരാജ് ഗോവിന്ദ്, സഞ്ജീവ് ജാ, അജയ് ദത്ത്, രാജേഷ് റിഷി, രാജേഷ് ഗുപ്ത, മദൻ ലാൽ, പ്രവീൺ കുമാർ, ദിനേശ് മൊഹാനിയ എന്നിവരാണ് മറ്റു എം.എൽ.എമാർ. അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാൽ മുമ്പാകെ സമർപ്പിച്ച റിപ്പോർട്ട് ഇൗമാസം 25ന് പരിഗണിക്കും.
സംഭവത്തോടനുബന്ധിച്ച് മേയ് 18ന് ഡൽഹി പൊലീസ് മൂന്ന് മണിക്കൂറിലേറെ സമയം കെജ്രിവാളിനെ ചോദ്യം ചെയ്തിരുന്നു. കെജ്രിവാളിെൻറ ഒൗദ്യോഗിക വസതിയിൽ ഫെബ്രുവരി 19ന് നടന്ന യോഗത്തിനിടെ അൻശു പ്രകാശിനുനേരെ കൈയേറ്റമുണ്ടായെന്നാണ് ആരോപണം.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആയിരുന്നു ഇതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന 11 എം.എൽ.എമാരെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. അതിൽ അമാനത്തുല്ല ഖാൻ, പ്രകാശ് ജർവാൾ എന്നിവരെ കേസിൽ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇൗ സംഭവം ഡൽഹി സർക്കാറും ഉദ്യോഗസ്ഥരും തമ്മിലുള്ള ഉരസലിലേക്ക് നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.