ആം ആദ്മിയിൽ തർക്കം രൂക്ഷമാകുന്നു
text_fieldsന്യൂഡൽഹി: ലഹരി മരുന്നു കടത്തുമായി ബന്ധപ്പെട്ട് ശിരോമണി അകാലിദൾ നേതാവ് ബിക്രം സിങ് മജീദിയക്കെതിരെ ഉന്നയിച്ച ആരോപണത്തിൽ അരവിന്ദ് കെജ്രിവാൾ മാപ്പുപറഞ്ഞതോടെ ആം ആദ്മി പാർട്ടി പഞ്ചാബ് ഘടകത്തിലുണ്ടായ ഭിന്നിപ്പ് രൂക്ഷമാകുന്നു. വിമതസ്വരം ഉയർത്തിയവരെ ആം ആദ്മി പാർട്ടി ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് നേതാക്കളായ സുക്പാല്‍ സിങ് കൈറയും കന്‍വര്‍ സന്ധുവും വ്യക്തമാക്കി.
പഞ്ചാബ് ഘടകത്തിന് സ്വയംഭരണാവകാശം നല്‍കണമെന്നും പ്രത്യേക ഭരണഘടന അംഗീകരിക്കണമെന്നുമാണ് നേതാക്കളുടെ ആവശ്യം. പഞ്ചാബില്‍ പാർട്ടിയുടെ 20 എം.എൽ.എമാരില്‍ 14 പേരും സുക്പാല്‍ സിങ്ങിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഡൽഹിയിലും കെജ്രിവാളിെൻറ മാപ്പിൽ എതിർപ്പ് ഉയർന്നു. കേസുകളുമായി മുന്നോട്ടുപോകാനുള്ള പണമില്ല എന്ന ന്യായമാണ് മാപ്പുപറച്ചിലുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.