കേരള സ്റ്റുഡന്റ്സ് കോൺഫറൻസ് സന്ദേശ പ്രചാരണം ആരംഭിച്ചു
text_fieldsന്യൂഡൽഹി : 'ധർമ്മ സമരത്തിന്റെ വിദ്യാർഥികാലം' എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ മേയ് 11ന് മലപ്പുറം പെരിന്തൽമണ്ണ വെച്ച് സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ സന്ദേശപ്രചാരണം ആരംഭിച്ചു. മുൻ ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്റും നിലവിൽ എ.ഐ.സി.സി യുടെ എൻ.എസ്.യു.ഐ ഇൻ ചാർജുമായ കനയ്യ കുമാറിന് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഷഹബാസ് കെ. അബ്ബാസ് സന്ദേശരേഖ കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. പുതിയ തലമുറയിലെ വിദ്യാർഥികളുടെ ധാർമികവും ബൗദ്ധികവും അക്കാദമികവുമായ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടുള്ള അതിവിപുലമായ പദ്ധതികളാണ് സമ്മേളനത്തിന് മുമ്പായി നടക്കാനിരിക്കുന്നത്.
വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. നസീഫ്, വിസ്ഡം സ്റ്റുഡന്റ്സ് നാഷണൽ വിങ് കൺവീനർ ശദീദ് ഹസൻ, ഹൈദരാബാദ് റീജിയൻ പ്രസിഡന്റ് ശിയാദ് ഹസ്സൻ, ഡൽഹി റീജിയൻ സെക്രട്ടറി നാമിൻ നദീം, സിദ്ധിക്ക് കോയ തങ്ങൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.