കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ബി.ജെ.പി വിരുദ്ധ ചേരിയുടെ സംഗമം
text_fieldsചെന്നൈ: ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ പ്രൗഢമായ സദസ്സിനെ സാക്ഷിനിർത്തി കരു ണാനിധിയുടെ പൂർണകായ വെങ്കല പ്രതിമ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി അനാച്ഛാദനം ചെയ്തു. ഞായറാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ അധ്യക്ഷത വഹിച ്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി, ഡി.എം.കെ ജനറൽ സെക്രട്ടറി പ്രഫ. കെ. അൻപഴകൻ, നടൻ രജനീകാന്ത്, സി.പി.െഎ നേതാവ് ഡി. രാജ, ശത്രുഘ്ൻ സിൻഹ എം.പി തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങ് രാജ്യത്തെ ബി.ജെ.പി വിരുദ്ധ ചേരിയുടെ െഎക്യം ഉൗട്ടിയുറപ്പിക്കുന്ന സംഗമവേദി കൂടിയായി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ഉൗർജം പകരുന്ന ചടങ്ങായിരുന്നു ഇത്. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായും തമിഴകത്തിൽ അണ്ണാ ഡി.എം.കെക്കെതിരായും വിശാല മുന്നണി രൂപപ്പെടുന്നതിെൻറ തെളിവാണിത്.
ആരോഗ്യപ്രശ്നങ്ങൾ മൂലം കുറച്ചുകാലമായി ദീർഘയാത്രകൾ ഒഴിവാക്കിയ സോണിയ ഗാന്ധി ചടങ്ങിൽ പെങ്കടുത്തത് ശ്രദ്ധേയമായി. അനാച്ഛാദന ചടങ്ങിനുശേഷം ചെന്നൈ റോയപേട്ട ൈവ.എം.സി.എ മൈതാനത്ത് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിെൻറ അധ്യക്ഷതയിലായിരുന്നു പൊതുസമ്മേളനം. ആയിരങ്ങളാണ് പെങ്കടുത്തത്. സി.പി.എം, സി.പി.െഎ കക്ഷികൾക്ക് പുറമെ തമിഴ്നാട്ടിലെ പ്രാദേശിക കക്ഷികളായ ദ്രാവിഡർ കഴകം, എം.ഡി.എം.കെ, വിടുതലൈ ശിറുതൈകൾ കക്ഷി, തമിഴക വാഴ്വുരിമൈ കക്ഷി, മുസ്ലിം ലീഗ്, തമിഴ്മാനില കോൺഗ്രസ് തുടങ്ങിയ കക്ഷി നേതാക്കളും അണിനിരന്നത് ഡി.എം.കെയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി കുമാരസാമി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവർ പെങ്കടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്തിയില്ല.
ചെന്നൈ നഗരത്തിൽ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹിന്ദുമക്കൾ കക്ഷി മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിെങ്കാടി പ്രകടനം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കണക്കിലെടുത്ത് ചെന്നൈയിൽ ഹിന്ദുമക്കൾ കക്ഷി നേതാക്കളായ കുമാരവേൽ, പ്രഭാകരൻ, മഹേഷ് തുടങ്ങിയവരെ സൈദാപേട്ട പൊലീസ് മുൻകരുതലായി അറസ്റ്റ് ചെയ്തു. അണ്ണാ അറിവാലയത്തിലെ ചടങ്ങിനുശേഷം സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ മറീന ബീച്ചിലെ അണ്ണാദുരൈ, കരുണാനിധി എന്നിവരുടെ സമാധികളിൽ ആദരാജ്ഞലിയർപ്പിച്ചു.
മക്കൾ നീതിമയ്യം പ്രസിഡൻറും നടനുമായ കമൽഹാസൻ ചടങ്ങിൽനിന്ന് വിട്ടുനിന്നു. കരുണാനിധിയുടെ മൂത്ത മകനും മുൻ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരിയുടെ അസാന്നിധ്യവും ശ്രദ്ധിക്കെപ്പട്ടു.
പ്രതിമ അനാച്ഛാദന ചടങ്ങ് താൻ ടി.വിയിൽ കണ്ടോളാമെന്നായിരുന്നു അഴഗിരിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.