ഒരു വർഷത്തിനിടെ 13ാം പ്രാവശ്യം രക്തം നൽകി റഫാത് ഖാൻ; പിഞ്ചുകുഞ്ഞിന് രണ്ടാം ജന്മം
text_fieldsഛർത്താർപുർ: ഒരു വർഷത്തിനിടെ 13 പ്രാവശ്യം രക്തം നൽകിയ യുവാവിന്റെ ഇടപെടൽ പിഞ്ചുകുഞ്ഞിന് പുതുജീവനേകി. മധ്യപ്രദേശിലെ സാമൂഹിക പ്രവർത്തകനായ റഫാത് ഖാനാണ് (36) ജില്ല ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് രക്തം ദാനംചെയ്തത്. വിളർച്ച ബാധിച്ച കുഞ്ഞിന് രക്തത്തിനായി പിതാവ് ജിതേന്ദ്ര ഗുപ്തയാണ് ‘ആപാജി’ എന്ന എൻ.ജി.ഒ നടത്തുന്ന റഫാത് ഖാനെ ഫോണിൽ ബന്ധപ്പെട്ടത്. എ പോസിറ്റിവ് രക്തമായിരുന്നു ആവശ്യം. ഉടൻ തന്റെ ഇരുചക്രവാഹനത്തിൽ ആശുപത്രിയിലെത്തി രക്തം നൽകുകയായിരുന്നു.
കുഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ജിതേന്ദ്ര അറിയിച്ചു. മനോറിയ ഗ്രാമവാസിയായ കുഞ്ഞിന്റെ പിതാവ് ജിതേന്ദ്ര ഗുപ്തയെ രക്തം ഏർപ്പാടാക്കിത്തരാമെന്ന് പറഞ്ഞ് ഒരാൾ വഞ്ചിച്ചതായും 750 രൂപ തട്ടിയെടുത്തതായും ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.