മറാത്തകൾക്ക് 16 ശതമാനം സംവരണം; ബിൽ മഹാരാഷ്ട്ര നിയമസഭ പാസാക്കി
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ മറാത്ത വിഭാഗത്തിന് 16 ശതമാനം സംവരണം നൽകാൻ സർക്കാർ തീരുമാനം. ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് മറാത്തകൾക്ക് സംവരണം നൽകുക. എസ്.ഇ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തിയാണിത്. മറാത്തകൾക്ക് സംവരണം നൽകുന്ന ബിൽ നിയമസഭയിൽ പാസായി.
മറാത്ത സംവരണ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാൻ ബി.ജെ.പിയും ശിവസേനയും എം.എൽ.എമാർക്ക് വിപ്പ് നൽകിയിരുന്നു. ബിൽ പാസാക്കാൻ ഒപ്പം നിന്ന പ്രതിപക്ഷത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നന്ദിയറിയിച്ചു.
കോൺസ്-എൻ.സി.പി സഖ്യസർക്കാർ മറാത്തകൾക്ക് സംവരണം നൽകാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാൽ, ഇൗ ഉത്തരവ് ബോംബെ ഹൈകോടതി സ്റ്റേ ചെയ്തു. തുടർന്ന് മറാത്ത സംവരണത്തെ കുറിച്ച് പഠിക്കാൻ സമിതിയെ ബി.ജെ.പി സർക്കാർ നിയയോഗിച്ചു. നവംബർ 15ന് സമിതി ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സംവരണം നൽകാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.