മഹാരാഷ്ട്ര: സർക്കാറുണ്ടാക്കാൻ ബി.ജെ.പിക്ക് ഗവർണറുടെ ക്ഷണം
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ സർക്കാറുണ്ടാക്കാൻ വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ ഗവർണർ ഭഗ ത് സിങ് കോശിയാരി ക്ഷണിച്ചു. തിങ്കളാഴ്ച രാത്രിവരെ ക്ഷണം സ്വീകരിക്കാൻ സമയം നൽകി യിട്ടുണ്ട്. 288 അംഗ നിയമസഭയിൽ 145 പേരുടെ പിന്തുണയാണ് ഭരിക്കാൻ വേണ്ടത്. 105 എം.എൽ.എമാരാണ് ബി.ജെ.പിക്കുള്ളത്. സ്വതന്ത്രരും മറ്റ് ചെറുകക്ഷികളും ഉൾെപ്പടെ 18 പേരുടെ പിന്തുണയുള്ളതായി ബി.ജെ.പി അവകാശപ്പെട്ടു. എങ്കിലും 22 പേരുടെ കുറവുണ്ട്.
ഇതോടെ, ബി.ജെ.പി ഉന്നതതല യോഗം വിളിച്ചു. യോഗത്തിൽ ക്ഷണം സംബന്ധിച്ച് തീരുമാനമുണ്ടാകും.
തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യത്തിൽ മത്സരിച്ച ശിവസേനക്ക് തങ്ങളെ പിന്തുണച്ച ഒമ്പതു സ്വതന്ത്രർ അടക്കം 65 പേരുണ്ട്. ശിവസേനയെ കൂടാതെ സർക്കാറുണ്ടാക്കാൻ ബി.ജെ.പിക്ക് കഴിയില്ല. ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് സേനയും കോൺഗ്രസും എം.എൽ.എമാരെ റിസോർട്ടുകളിൽ പാർപ്പിച്ചിരിക്കുകയാണ്.
കാവൽ സർക്കാറിന്റെ കാലാവധി അവസാനിക്കാനിരിക്കെ കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രാജിവെച്ചത്. ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു ഫട്നാവിസിന്റെ രാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.