മഹാരാഷ്ട്രയിലെ ആൾക്കൂട്ട കൊല; വർഗ്ഗീയതയല്ലെന്ന് സർക്കാർ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ പാൽഗറിൽ വഴിയാത്രക്കാരായിരുന്ന മൂന്ന് പേരെ വാഹനം തടഞ്ഞ് പ്രദേശവാസികൾ ആക്രമിച്ചു കെ ാലപ്പെടുത്തിയതിനു പിന്നിൽ വർഗ്ഗീയതയില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഞായറാഴ്ച ഇതിന്‍റെ വീഡിയൊ വൈറലാവുകയും ആക്രമിക്കപ്പെടുന്ന 70 കാരന്‍റെ കഴുത് തിൽ കാവി ഷാൾ കാണുകയും ചെയ്തതോടെയാണ് സംഭവത്തിന് വർഗ്ഗീയ നിറം ചാർത്തപ്പെട്ടത്. ഇതോടെ, ആക്രമികളും ഇരകളും വിത്യസ്ത വിഭാഗക്കാരല്ലെന്ന് ട്വിറ്ററിലൂടെ പ്രതികരിച്ച് അനിൽ ദേശ്മുഖ് അഭ്യൂഹങ്ങൾക്ക് അറുതി വരുത്താൻ ശ്രമിച്ചിരുന്നു.
വരണസിയിലെ ശ്രീ പഞ്ച് ദശ്നാം ജുന അഖാരയിലെ സന്യാസിമാരും ഗോസാവി നാടോടി വിഭാഗത്തിൽപ്പെട്ടവരുമായ കൽപവൃഷ് ഗിരി (70), സുഷീൽ ഗിരി (35) എന്നിവരും ഇവർ സഞ്ചരിച്ച വാഹനത്തിന്‍റെ ഡ്രൈവറുമാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതിർത്തി പ്രദേശമായ സിൽവാസയിൽ മരണാനന്തര ചടങ്ങിനായി പോകുന്നതിനിടെയാണ് ആമ്രകണമുണ്ടായത്. ദേശീയപാത ലോക് ഡൗണിന്‍റെ ഭാഗമായി അടച്ചതോടെ ഗ്രാമത്തിലൂടെ പോകുകയായിരുന്നു. കള്ളന്മാരെന്ന് തെറ്റിദ്ധരിച്ച് ദഹാനു താലൂകിലെ ആദിവാസികളാണ് ഇവരെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ലോക് ഡൗണിന് ശേഷം നിരവധി അന്തർ സംസ്ഥാന തൊഴിലാളികളാണ് പാൽഗറിൽ കുടുങ്ങിയത്. ഇവർ കവർച്ച നടത്തുമെന്നും കുട്ടികളെ തട്ടികൊണ്ടു പോകുമെന്നും നിരന്തരം അഭ്യൂഹങ്ങൾ പ്രചരിച്ചതായും ഇതിനെതിരെ തങ്ങൾ നിരവധി നോട്ടീസുകൾ പുറപ്പെടുവിച്ചിരുന്നതായും പ്രദേശത്തെ കസ പൊലീസ് പറഞ്ഞു. പ്രദേശത്ത് ആദിവാസികൾ തന്നെ പെട്രോളിങ് നടത്തിയിരുന്നു. ഇതിനിടയിലാണ് സംശയാസ്പദമായി സന്യാസിമാർ സഞ്ചരിച്ച വാഹനം അവർ കണ്ടത്. ഇവരെ രക്ഷിക്കാനെത്തിയ പൊലീസിനെയും ആദിവാസികൾ ആക്രമിച്ചിരുന്നു.
സംഭവം നടന്ന് 24 മണിക്കൂറിനിടെ 101 ആദിവാസികളെ െപാലീസ് അറസ്റ്റ് ചെയ്തു. 30 വരെ ഇവർ റിമാൻഡിലാണ്. സംഭവത്തെ കുറിച്ച് ഉന്നത സമിതി കൂടുതൽ അന്വഷണം നടത്തുമെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. അനാവശ്യമായി വർഗ്ഗീയ നിറം നൽകുന്നവർക്ക് മുന്നറിയിപ്പും സർക്കാർ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.