താജ്മഹലും വിക്ടോറിയ മെമ്മോറിയലും തകർക്കില്ല -മമത ബാനർജി
text_fieldsകൊൽക്കത്ത: സംസ്ഥാനത്തെ വികസന പദ്ധതികൾ തുടരുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാഠപുസ്തകങ്ങളിൽ നിന്ന് സമര നായകരെ ഒഴിവാക്കി ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും മമത ആരോപിച്ചു.
''നിങ്ങൾ എനിക്കൊപ്പം ഉറച്ചുനിൽക്കുകയാണെങ്കിൽ കൂടുതൽ കാര്യങ്ങൾ സംഭവിക്കും. ഞാൻ ഒന്നും തകർക്കില്ല. ആരുടെയും തൊഴിൽ കവരില്ല. താജ്മഹലും വിക്ടോറിയ മെമ്മോറിയലും തകർക്കില്ല. ചരിത്രം ചരിത്രമാണ്. ചരിത്രം തിരുത്തിയെഴുതാൻ ആർക്കും അധികാരമില്ല. അതാണ് ഇന്ത്യയുടെ ചരിത്രത്തിന്റെ കാതൽ. ''-മമത ബാനർജി കൊൽക്കത്തയിൽ നടന്ന ഒരുപരിപാടിക്കിടെ പറഞ്ഞു.
ഇന്ത്യയുടെ മതേതരത്വമാണ് ബംഗാളിന്റെ സമ്പത്ത്. ശ്രീ രാമകൃഷ്ണനില്ലായിരുന്നുവെങ്കിൽ ഇത് സംഭവിക്കുമായിരുന്നില്ല. സ്വാമി വിവേകാനന്ദനില്ലായിരുന്നുവെങ്കിൽ ഇതു സംഭവിക്കില്ല. രവീന്ദ്രനാഥ ടാഗോർ ഇല്ലായിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ല. നസ്റൂൽ, രാജാറാം മോഹൻ റോയ്, വിദ്യാസാഗർ തുടങ്ങിയ മഹത് വ്യക്തിത്വങ്ങളാണ് ഈ നാടിനെ ഇങ്ങനെയാക്കിയത്.-മമത തുടർന്നു. ആളുകളെ ഒരിക്കലും തെറ്റിദ്ധരിപ്പിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.