രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മാധ്യമങ്ങൾ തമസ്കരിക്കുന്നു -അശോക് ഗെഹ്ലോട്ട്
text_fieldsജയ്പൂർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മാധ്യമങ്ങൾ തമസ്കരിക്കുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. യാത്ര രാജസ്ഥാനിലെത്തിയപ്പോഴാണ് ഗെഹ്ലോട്ടിന്റെ പ്രതികരണം. യാത്ര എല്ലാ എഡിറ്റർമാരും ബഹിഷ്കരിക്കുന്നുവെന്ന് തന്റെ ആരോപണമാണ്. ലക്ഷക്കണക്കിനു പേർ ജാഥയിൽ അണിനിരക്കുന്നുണ്ട്. അത്തരത്തിലൊരു വലിയ ജനകീയ യാത്ര നിങ്ങൾക്ക് മറ്റെവിടെയെങ്കിലും കാണാൻ സാധിക്കുമോ? -ഗെഹ്ലോട്ട് ചോദിച്ചു.
ഈ യാത്രയെ കുറിച്ച് പറയേണ്ടത് മാധ്യമങ്ങളുടെ ചുമതലയാണ്. രാഹുൽ ഗാന്ധിയുടെത് ഒരു ശുഭയാത്രയാണ്. ശുഭ ചിന്തകൾ മാത്രം...ഒരിടത്തും അക്രമം കാണാനാകില്ല. നിങ്ങൾക്ക് അത്തരമൊരു യാത്ര കാണേണ്ട എങ്കിൽ, രാഷ്ട്രത്തോടുള്ള നിങ്ങളുടെ കടമ നിറവേറ്റൽ കൂടിയാണ് ഇല്ലാതാകുന്നത്-അദ്ദേഹം കൂട്ടിച്ചേർത്തു. ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള കലഹം മൂർഛിച്ചുനിൽക്കുന്ന അവസരത്തിലാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെത്തിയത്.
അടുത്തിടെ എൻ.ഡി.ടി.വിക്കു നൽകിയ അഭിമുഖത്തിൽ സച്ചിൻ പൈലറ്റിനെ ഗെഹ്ലോട്ട് വഞ്ചകൻ എന്ന് വിശേഷിപ്പിച്ചിരുന്നു. യാത്രയിൽ രാഹുലിനൊപ്പം സച്ചിനും ഗെഹ്ലോട്ടും പങ്കുചേർന്നിരുന്നു. തമിഴ്നാട്ടിൽ നിന്ന് സെപ്റ്റംബർ ഏഴിന് തുടങ്ങിയ ഭാരത് ജോഡോ യാത്ര കേരളം, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ പിന്നിട്ടു. അടുത്ത വർഷം ജമ്മുകശ്മീരിലാണ് യാത്ര അവസാനിക്കുക. 150 ദിവസം കൊണ്ട് 3570 കി.മി ആണ് യാത്രയിൽ പിന്നിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.