മോദിയും മനുഷ്യാവകാശ കമീഷൻ ചെയർമാനും വിമർശകർക്ക് നേരെ
text_fieldsന്യൂഡൽഹി: മനുഷ്യാവകാശത്തിെൻറ കാര്യത്തിൽ ചിലർ തരംപോലെ പെരുമാറുന്നത് ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ ലാഭചേതങ്ങളിൽ കണ്ണുവെച്ചാണ് ചിലർ മനുഷ്യാവകാശത്തെ കാണുന്നത്. അവകാശങ്ങൾക്കും ജനാധിപത്യത്തിനും ദോഷം വരുത്തിവെക്കുകയാണ് ഇക്കൂട്ടർ --മോദി കുറ്റപ്പെടുത്തി.
ദേശീയ മനുഷ്യാവകാശ കമീഷെൻറ 28ാം വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചില സംഭവങ്ങളിൽ മാത്രമാണ് ചില കൂട്ടർ മനുഷ്യാവകാശ ലംഘനം കാണുന്നത്. മറ്റു ചിലതിൽ കാണില്ല. രാഷ്ട്രീയ കണ്ണോടെ നോക്കുേമ്പാഴാണ് മനുഷ്യാവകാശം ലംഘിക്കപ്പെടുന്നത്. തരംപോലെ പെരുമാറുന്നത് ജനാധിപത്യത്തിന് ദോഷം ചെയ്യും. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും പുരോഗതിക്ക് എന്നതാണ് ഈ സർക്കാറിെൻറ മുദ്രാവാക്യം. മനുഷ്യാവകാശത്തിെൻറ അടിസ്ഥാനതത്വം തന്നെയാണ് അത് പ്രതിഫലിപ്പിക്കുന്നതെന്നും മോദി നിരീക്ഷിച്ചു.
ലഖിംപുർ ഖേരിയിൽ നാലു കർഷകരെ കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയും സംഘവും വണ്ടി കയറ്റി കൊന്ന സംഭവത്തിൽ നാടുനടുങ്ങി നിൽക്കുേമ്പാൾതന്നെയാണ് ഈ പരാമർശങ്ങൾ. ലഖിംപുർ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ ഫലപ്രദമായി ഇടപെട്ടിട്ടില്ല. മോദിയാകട്ടെ, സഹപ്രവർത്തകനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന ആവശ്യത്തിനു മുമ്പിൽ നിശ്ശബ്ദത പാലിക്കുകയുമാണ്.
നിയമവാഴ്ച നിലനിൽക്കുന്ന ഒരു സമൂഹമായി ഇന്ത്യ തുടരണമെങ്കിൽ അങ്ങേയറ്റം ദുർബലരായവർക്കുപോലും പൂർണ സംരക്ഷണം ഉറപ്പു വരുത്തേണ്ടതിെൻറ ആവശ്യകതയെക്കുറിച്ചും മനുഷ്യാവകാശത്തിെൻറ വിശുദ്ധിയെക്കുറിച്ചും ഏതാനും ആഴ്ചകൾക്കു മുമ്പാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ ഓർമപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.