മോദി പ്രധാനമന്ത്രി പദവിക്ക് യോഗ്യനല്ല -മായാവതി
text_fieldsലഖ്നോ: നേരന്ദ്രമോദി പ്രധാനമന്ത്രി പദവിക്ക് യോഗ്യനല്ലെന്ന് ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി. ര ാജ്യത്തിെൻറയും ജനങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങളെ മുൻ നിർത്തി നോക്കുകയാണെങ്കിൽ മോദിയേക്കാൾ പ്രധാനമന്ത് രി പദത്തിലെത്താൻ യോഗ്യതയുള്ളത് തനിക്കാണെന്നും മായാവതി പറഞ്ഞു.
വികസനപ്രവർത്തനങ്ങളിലൂടെ ഉത്തർപ്രദേശിൻെറ മുഖം മാറ്റിയത് ബഹുജൻ സമാജ് പാർട്ടി സർക്കാറാണ്. ലഖ്നോയെ ഏറ്റവും നല്ല നഗരമെന്ന തലത്തിലേക്ക് നവീകരിച്ചു. ഇത്തരം പ്രവർത്തനങ്ങളെല്ലാം വിലയിരുത്തി നരേന്ദ്രമോദിയെ താരതമ്യം ചെയ്യുേമ്പാൾ തനിക്ക് പ്രധാനമന്ത്രിയാകാൻ യോഗ്യതയുണ്ടെന്നും മായാവതി പ്രസ്താവനയിൽ പറഞ്ഞു.
താൻ നാലു തവണ മുഖ്യമന്ത്രിയായപ്പോഴും സംസ്ഥാനത്തിൽ ക്രമസമാധാനനില നിലനിർത്താൻ കഴിഞ്ഞു. എന്നാൽ മോദി ഗുജറത്ത് മുഖ്യമന്ത്രിയായപ്പോഴാണ് വർഗീയ കലാപമുണ്ടായത്. അത് രാജ്യത്തിെൻറ ചരിത്രത്തിന് തന്നെ കളങ്കമായെന്നും മായാവതി ആരോപിച്ചു.
സർക്കാർ പദവികൾ വഹിക്കുന്നതിൽ മോദി പരാജയപ്പെട്ടു. ഗുജറാത്തിൽ രാജധർമ്മം പാലിക്കുന്നതിലും പരാജയപ്പെട്ട മോദിക്ക് മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകുന്നതിനുള്ള യോഗ്യതയില്ലെന്നും മായാവതി പറഞ്ഞു.
മായാവതി അഴിമതിക്കാരിയാണെന്ന മോദിയുടെ പരാമർശത്തെ തള്ളിയ അവർ ഏറ്റവും കൂടുതൽ ബിനാമി സ്വത്തുക്കൾ ഉള്ളതും ഏറ്റവും വലിയ അഴിമതിക്കാരുള്ളതും ബി.ജെ.പിയിലാണെന്ന് രാജ്യത്തെ മുഴുവൻ ജനങ്ങൾക്ക് അറിയാമെന്നും മായാവതി തിരിച്ചടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.