റഫാലിൽ മോദി തീരുമാനിച്ചു; വില കുതിച്ചു
text_fieldsന്യൂഡൽഹി: റഫാൽ ഇടപാട് വിവാദത്തിൽ പുതിയ വഴിത്തിരിവ്. വ്യോമസേനക്ക് 126 പോർവിമാന ങ്ങൾ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച് 36 എണ്ണം ഇറക്കുമതി ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ ്രമോദി എടുത്ത തീരുമാനം വഴി ഒാരോ വിമാനത്തിനും 41.42 ശതമാനം വിലവർധനയുണ്ടായെന്ന് റി പ്പോർട്ട്. ദി ഹിന്ദുവാണ് വെള്ളിയാഴ്ച അന്വേഷണാത്മക റിപ്പോർട്ട് പ്രസിദ്ധീകരിച ്ചത്.
പ്രമുഖ പത്രപ്രവർത്തകനും ‘ഹിന്ദു’ ഗ്രൂപ് ചെയർമാനുമായ എൻ. റാമാണ് റിപ്പോർട്ട് തയാറാക്കിയത്. നടപടിക്രമങ്ങൾ പാലിക്കാതെയും ഉദ്യോഗസ്ഥരുടെ വിയോജിപ്പ് മറികടന്നുമാണ് 36 പോർവിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്. 2015 ഏപ്രിൽ 10നാണ് ഫ്രാൻസിൽനിന്ന് 36 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാരിസിൽ പ്രഖ്യാപിച്ചത്.
ഇന്ത്യക്ക് പ്രത്യേക 13 സംവിധാനങ്ങൾകൂടി ഉൾപ്പെടുത്തിയുള്ള വിമാനങ്ങളാണ് 130 കോടി യൂറോക്ക് വാങ്ങാൻ തീരുമാനിച്ചത്. ഇതോടെയാണ് ഒാരോന്നിനും 41.42 ശതമാനം വില ഉയർന്നത്.
എന്നാൽ, 2007ൽ യു.പി.എ സർക്കാറിെൻറ കാലത്ത് 18 പൂർണ സജ്ജമായ പോർ വിമാനങ്ങൾ ഇറക്കുമതി ചെയ്യാനും ബാക്കി 108 എണ്ണം ഇന്ത്യയിൽ ഹിന്ദുസ്ഥാൻ എയറനോട്ടിക്കൽസ് ലിമിറ്റഡ് (എച്ച്.
എ.എൽ) നിർമിക്കാനുമായിരുന്നു പദ്ധതി.
അന്ന് ഒരു വിമാനത്തിന് നിശ്ചയിച്ച വില 793 ലക്ഷം യൂറോയാണ്.എന്നാൽ, പുതിയ തീരുമാനത്തിലൂെടയാണ് വില ഉയർന്നത്. റഫാലിെൻറ വിലയുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ പാർലെമൻറിെൻറ അവകാശ സമിതിക്ക് നൽകാനും എൻ.ഡി.എ സർക്കാർ വിസമ്മതിച്ചു.
ഫ്രാൻസുമായി ഒപ്പിട്ട കരാർ രഹസ്യസഭാവമുള്ളതാണെന്നും ഇത് വെളിപ്പെടുത്താനാവില്ലെന്ന് വ്യവസ്ഥയുണ്ടെന്നുമായിരുന്നു ഇതിന് കേന്ദ്രം പറഞ്ഞ ന്യായം. എന്നാൽ, ഇൗ നിയന്ത്രണം വില വെളിപ്പെടുത്തുന്നതിൽ ബാധകമല്ലെന്ന് ഫ്രാൻസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.