Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ കോവിഡ്​...

ഡൽഹിയിൽ കോവിഡ്​ രോഗികൾ കൂടുന്നത്​ പരിശോധന വർധിപ്പിച്ചതിനാൽ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്​ കെജ്​രിവാൾ

text_fields
bookmark_border
Aravind-Kejrival.jpg
cancel

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ്​ രോഗികൾ കൂടുന്നത്​ പരിശോധനകൾ വർധിപ്പിച്ചതിനാലാണെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. സ്ഥിതി നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ തുടർന്ന്​ ഉണ്ടാവുന്ന ഏത്​ സാഹചര്യവും നേരിടാൻ തയാറാണ്​. സംസ്ഥാനത്ത്​ കോവിഡ്​ പരിശോധനകളുടെ എണ്ണം 20,000ത്തിൽ നിന്ന്​ 40,000മാക്കി വർധിപ്പിച്ചിട്ടുണ്ട്​. ഇതാണ്​ രോഗികളുടെ എണ്ണം ഉയരാൻ കാരണം. ഇതിൽ ആശങ്കപ്പെടേണ്ടെന്നും കെജ്​രിവാൾ പറഞ്ഞു.

ഡൽഹിയിലെ കോവിഡ്​ മരണനിരക്ക്​ 0.5 ശതമാനം മാത്രമാണ്​. ഇത്​ ദേശീയ ശരാശരിയേക്കാൾ കുറവാണ്​. ഡൽഹിയിൽ കോവിഡ്​ രോഗികൾക്കായി ഒരുക്കിയ കിടക്കകളിൽ 70 ശതമാനവും ഒഴിഞ്ഞ്​ കിടക്കുകയാണ്​. കോവിഡ്​ ചികിൽസക്കെത്തുന്നവരിൽ ഒരു വിഭാഗം മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും കെജ്​രിവാൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalCoronavirus​Covid 19
News Summary - "More Cases As Testing Doubled": Arvind Kejriwal On Covid Spurt In Delhi
Next Story