രാഷ്ട്രീയത്തിലും ഇളയ ദളപതി ഹിറ്റ്; തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് 'വിജയ് മക്കൾ ഇയക്കം'
text_fieldsചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ നടൻ വിജയുടെ ആരാധക കൂട്ടായ്മയായ 'വിജയ് മക്കൾ ഇയക്കം' ശ്രദ്ധേയമായ വിജയം നേടിയത് രാഷ്ട്രീയ കേന്ദ്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാവുന്നു. സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായി ആരാധക കൂട്ടായ്മയായ 'വിജയ് രസികർ മൺട്ര'ത്തെ വിജയ് മക്കൾ ഇയക്കം' എന്ന സംഘടനയായി മാറ്റിയിരുന്നു. വിജയ് തന്നെ മുൻകൈയ്യെടുത്ത് സംഘടന രൂപീകരിച്ചതോടെ രാഷ്ട്രീയത്തിലിറങ്ങാനുള്ള തയാറെടുപ്പിെൻറ ഭാഗമാണിതെന്നും പ്രചാരണമുണ്ടായി. ബി.ജെ.പി- അണ്ണാ ഡി.എം.കെ കക്ഷികളുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ വിജയ് സിനിമകളിൽ നിശിത വിമർശനമുയർന്നതും പ്രചാരണത്തിന് ശക്തി പകർന്നു. എന്നാൽ രാഷ്ട്രീയത്തിലിറങ്ങാൻ വിജയ് താൽപര്യം കാണിച്ചിരുന്നില്ല.
ഒരുഘട്ടത്തിൽ വിജയ്യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് കേന്ദ്ര തെരെഞ്ഞടുപ്പ് കമീഷനിൽ രജിസ്ട്രേഷന് അപേക്ഷ നൽകിയെങ്കിലും പിൻവലിക്കുകയായിരുന്നു. പ്രശ്നത്തിൽ നടൻ വിജയ് പിതാവിനെതിരെ നിയമ നടപടിക്കൊരുങ്ങിയതും വാർത്തയായിരുന്നു.ഇൗ നിലയിലാണ് സുപ്രിംകോടതി നിർദേശ പ്രകാരം ഒക്ടോ. ആറ്, ഒൻപത് തിയതികളിൽ സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച ഒൻപത് ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ 'ഇളയ ദളപതി വിജയ് മക്കൾ ഇയക്കം' പ്രവർത്തകർ വിവിധയിടങ്ങളിൽ നാമനിർദേശ പത്രിക സമർപിച്ചു.
ഒമ്പത് ജില്ലകളിലായി 169 പദവികളിലേക്ക് സ്വതന്ത്ര സ്ഥാനാർഥികളായാണ് ഇവർ മൽസരിച്ചത്. 13 പേർ എതിരില്ലാതെ തെരഞ്ഞെടുക്കെപ്പട്ടിരുന്നു. പ്രചാരണത്തിന് വിജയ്യുടെ പേരും ചിത്രവും പതാകയും വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നു. ഇതിന് വിജയ് മൗനാനുവാദം നൽകിയിരുന്നതായാണ് പ്രവർത്തകർ പറഞ്ഞത്. ചൊവ്വാഴ്ചയാണ് വോെട്ടണ്ണൽ ആരംഭിച്ചത്. ബുധനാഴ്ച പുലർച്ചയാണ് വോെട്ടണ്ണൽ പൂർത്തിയായി. ഇളയ ദളപതി വിജയ് മക്കൾ ഇയക്കത്തിെൻറ മൊത്തം 109 പ്രവർത്തകരാണ് വിജയിച്ചതെന്ന് സംഘടനയുടെ അഖിലേന്ത്യ പ്രസിഡൻറ് പുസ്സി ആനന്ദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.