ഡൽഹിയിലെ മുസ്ലിം വോട്ടുകൾ കോൺഗ്രസിന് കിട്ടിയെന്ന് കെജ്രിവാൾ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ മുസ്ലിം വോട്ടുകൾ അവസാന നിമിഷം കോൺഗ്രസിന് കിട്ടിയെന്ന് മുഖ് യമന്ത്രി അരവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പ് മുഴുവൻ സീറ്റുകളും ആം ആദ്മി പാർട്ടിക്ക് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അവസാന നിമിഷം 12 മുതൽ 13 ശതമാനം വരെ വരുന്ന മുസ്ലിം വോട്ടുകൾ കോൺഗ്രസിലേക്ക് പോയി. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാം. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത വർഷം ഡൽഹിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. ഞങ്ങൾ ചെയ്ത പ്രവർത്തനങ്ങൾക്ക് ജനങ്ങൾ വോട്ട് ചെയ്യും. വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താതെ ബി.ജെ.പിക്ക് വീണ്ടും അധികാരത്തിൽ വരാൻ സാധിക്കില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി.
ഡൽഹിക്ക് പൂർണ്ണ സംസ്ഥാന പദവി വാഗ്ദാനം ചെയ്യുന്ന പാർട്ടിയെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആം ആദ്മി പാർട്ടി പിന്തുണക്കുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.