മനുഷ്യക്കടത്ത് അന്വേഷണത്തിന് ഇനി എൻ.െഎ.എ
text_fieldsന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി(എൻ.െഎ.എ)യായിരിക്കും ഇനി മനുഷ്യക്കടത്തുകേസുകൾ അന്വേഷിക്കാനുള്ള പ്രധാന ഏജൻസി. മനുഷ്യക്കടത്ത്(തടയൽ, സംരക്ഷണം, പുനരധിവാസം) ബില്ലിെൻറ കരടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കുറ്റകൃത്യം ആവർത്തിച്ചാൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കും. 2008ലെ എൻ.െഎ.എ നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്തും. നിർബന്ധിത തൊഴിൽ, അടിമപ്പണി, നിർബന്ധിത വാടകഗർഭധാരണം തുടങ്ങിയവയും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽപെടും. മനുഷ്യക്കടത്ത് അന്വേഷണത്തിന് സെൽ സ്ഥാപിക്കാൻ ‘നിർഭയ’ ഫണ്ടിൽനിന്ന് എൻ.െഎ.എക്ക് സാമ്പത്തികസഹായം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.