ജനസംഖ്യ നിയന്ത്രണത്തിന് പുരുഷൻമാർ തയാറല്ലാത്തതിനാൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകണം -നിതീഷ് കുമാർ
text_fieldsവൈശാലി: ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തിയ പ്രസ്താവന വിവാദത്തിൽ. സ്ത്രീകൾക്ക് വിദ്യാഭ്യാസമില്ലാതിരിക്കുകയും പുരുഷൻമാർ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാകാതിരിക്കുകയും ചെയ്യുമ്പോൾ ബിഹാറിലെ ജനസംഖ്യ നിയന്ത്രിക്കാൻ സാധിക്കില്ലെന്ന് നിതീഷ് കുമാർ പറഞ്ഞു.
വൈശാലിയിൽ നടക്കുന്ന സമാധാൻ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനസംഖ്യ നിയന്ത്രിക്കാൻ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുകമാത്രമാണ് പോംവഴി. ജനസംഖ്യ ഇതുവരെ കുറഞ്ഞിട്ടില്ല. സ്ത്രീകൾക്ക് നല്ല വിദ്യാഭ്യാസം നൽകുകയോ ഗർഭിണിയാവാതിരിക്കാൻ വേണ്ട സുരക്ഷാ നടപടികൾ സ്വീകരിക്കാൻ വേണ്ട ബോധവത്കരണം നടത്തുകയോ ചെയ്യണം. തങ്ങളുടെ പ്രവർത്തിയുടെ ഫലം എന്തായിരിക്കുമെന്ന് പരിഗണിക്കാൻ പുരുഷൻമാർ തയാറല്ല. സ്ത്രീകൾക്ക് ശരിയായ വിദ്യാഭ്യാസം കൂടി ലഭിച്ചില്ലെങ്കിൽ ജനസംഖ്യ വളർച്ച നിയന്ത്രിക്കാനാകില്ല. -നിതീഷ് കകുമാർ പറഞ്ഞു.
ബിഹാറിന്റെ ചിത്രത്തിൽ കരിവാരിത്തേക്കുന്ന പരാമർശമാണ് നിതീഷ് നടത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു. മുഖ്യമന്ത്രി പൊതുജനമധ്യത്തിൽ അസഭ്യ വാക്കുകൾ ഉപയോഗിച്ചുവെന്ന് ബിഹാർ നിയമസഭാവ പ്രതിപക്ഷ നേതാവ് സാമ്രത് ചൗധരി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.