Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഷീൽഡ്​ ഒരു ഘട്ടം...

കോവിഷീൽഡ്​ ഒരു ഘട്ടം മാത്രമാക്കാനോ രണ്ട്​ വാക്​സിനുകൾ തമ്മിൽ ഇടകലർത്താനോ തീരുമാനിച്ചിട്ടില്ല -സർക്കാർ

text_fields
bookmark_border
covid vaccination
cancel

ന്യൂഡൽഹി: കോവിഷീൽഡ്​ വാക്​സിനുകൾ ഒരു ഘട്ടം മാത്രമായി നൽകാനോ രണ്ട്​ വാക്​സിനുകൾ ഇടകലർത്തി നൽകാനോ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര​ സർക്കാർ വ്യക്തമാക്കി. ശാസ്​ത്രീയമായി ഇവ തെളിയിക്കുന്നത്​ വരെ തീരുമാനം ഇങ്ങനെയായിരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഇത്തരം പ്രചരണം വ്യാപകമായ ഘട്ടത്തിലാണ്​ സർക്കാറി​െൻറ ഔദ്യോഗികമായ വിശദീകരണം.

സർക്കാറിന്​ വേണ്ടി കോവിഡ്​ ഉപദേഷ്​ടാവ്​ ഡോ.വികെ പോളാണ്​ പ്രസ്​താവന പുറത്തിറക്കിയത്​. ഈ വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തേ രണ്ട്​ വാക്​സിനുകൾ കൂട്ടിച്ചേർത്ത്​ ഉപയോഗിക്കുന്നതിന്​ സർക്കാർ സാധ്യത തേടിയെന്ന്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. യു.കെയിലും സ്​​പെയിനിലും ഫൈസർ, അസ്​ട്രോസെനക വാക്​സിനുകൾ കൂട്ടിച്ചേർത്ത്​ ഉപയോഗിച്ചിരുന്നു. ഇത്​ വഴി പ്രതിരോധം വർധിക്കുവെന്നും കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ നിലവിൽ കോവാക്​സിൻ, കോവിഷീൽഡ്​, സ്​പുട്​നിക്​ വാക്​സിനുകളാണ്​ ഉപയോഗിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccination​Covid 19Covishield
News Summary - No Single-Shot Covishield Or Mixing Vaccines Just Yet, Says Government
Next Story