എൻ.എസ്.ജി കമാൻഡറാവാൻ ഇനി മനഃശാസ്ത്ര പരീക്ഷ
text_fieldsന്യൂഡൽഹി: ‘കരിമ്പൂച്ച’കൾ എന്നറിയപ്പെടുന്ന ദേശീയ സുരക്ഷാ സേനയിൽ (എൻ.എസ്.ജി) അംഗമാകാൻ ഇനിമുതൽ സമഗ്രമായ മനഃശാസ്ത്ര പരീക്ഷയും പാസാകണം. നിലവിൽ യു.കെ, ജർമനി എന്നിവിടങ്ങളിലെ ഭീകരവിരുദ്ധ കമാൻഡോകൾക്ക് ലഭിക്കുന്ന പരിശീലനത്തിൽ വീജയിക്കുന്നവരെയാണ് ദേശീയ സുരക്ഷാ സേനയിൽ നിയമിക്കുന്നത്. വിവിധ സുരക്ഷാ സേനകളിൽ മികവ് തെളിയിക്കുന്നവരെ ഡെപ്യൂേട്ടഷനിലും എൻ.എസ്.ജിയിൽ നിയമിക്കാറുണ്ട്.
മനോധൈര്യവും പെെട്ടന്ന് തീരുമാനമെടുത്ത് പ്രവർത്തിക്കാനുള്ള കഴിവ് തെളിയിക്കുന്നതുമായ മനഃശാസ്ത്ര പരീക്ഷയാണ് പാസാകേണ്ടത്. തീവ്രവാദകേന്ദ്രങ്ങളിലെ മിന്നലാക്രമണം, ബന്ദിയാക്കപ്പെട്ടവരെ രക്ഷപ്പെടുത്തൽ തുടങ്ങി അടിയന്തര സ്വഭാവമുള്ള പ്രവർത്തനങ്ങൾക്കാണ് എൻ.എസ്.ജിയുടെ സേവനം തേടുന്നത്. കൂടാതെ, പാർലമെൻറ് പോലുള്ള പ്രധാന കെട്ടിടങ്ങളുടെ സുരക്ഷാ ചുമതലയും എൻ.എസ്.ജിക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.