ഇന്ത്യയിൽ ജനുവരി പകുതിയോടെ ഒമിക്രോണിന്‍റെ തീവ്രവ്യാപനമെന്ന് പ്രവചനം
text_fieldsന്യൂഡൽഹി: ജനുവരി പകുതിയോടെ ഇന്ത്യയിൽ കോവിഡിന്‍റെ ഒമിക്രോൺ വകഭേദത്തിന്‍റെ തീവ്രവ്യാപനമുണ്ടാവുമെന്ന് പ്രവചനം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവലൂഷൻ ഡയറക്ടർ ഡോ.ക്രിസ്റ്റഫർ മുറെയാണ് പ്രവചനം നടത്തിയത്. ഒമിക്രോൺ ബാധിക്കുന്നവർക്ക് ഗുരുതര രോഗലക്ഷണങ്ങളുണ്ടാവില്ല. എന്നാൽ, ഒരേ സമയം കൂടുതൽ ആളുകൾക്ക് രോഗം ബാധിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗ സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ രോഗികൾ ഒമിക്രോൺ പടർന്നു പിടിക്കുമ്പോൾ ഉണ്ടാവമെന്നും അദ്ദേഹം പ്രവചിക്കുന്നു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ലോകത്താകമാനം രണ്ട് മാസങ്ങൾ കൊണ്ട് മൂന്ന് ബില്യൺ കോവിഡ് കേസുകളുണ്ടാവും. ഇന്ത്യയിലും ഇതിന്‍റെ പ്രതിഫലനങ്ങൾ പ്രതിക്ഷിക്കാം. ലോകത്ത് പ്രതിദിന കോവിഡ് കേസുകൾ 35 മില്യൺ വരെയായി ഉയരാമെന്നും അദ്ദേഹം പറഞ്ഞു.
രോഗം അതിവേഗം പടരുമെങ്കിലും ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം താരതമ്യേന കുറവായിരിക്കും. യു.എസിൽ നിലവിൽ കോവിഡ് പടരുമ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.