ഒമിക്രോൺ: ഫ്ലാറ്റുകളിൽ രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം; കൂടുതൽ നിയന്ത്രണമേർപ്പെടുത്തി കർണാടക
text_fieldsബംഗളൂരു: ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ അപാർട്ട്മെൻറ് കോംപ്ലക്സുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ബംഗളൂരുവിൽ ഉൾപ്പെടെയുള്ള അപാർട്ട്മെൻറ് കോംപ്ലക്സുകളിൽ രണ്ടു ഡോസ് വാക്സിനെടുത്തവരെ മാത്രം പ്രവേശിപ്പിച്ചാൽ മതിയെന്ന് റസിഡൻസ് അസോസിയേഷനുകൾക്ക് സർക്കാർ നിർദേശം നൽകി.
ഫുഡ് ഡെലിവറി ജീവനക്കാരും കച്ചവടക്കാരും തൊഴിലാളികളും സന്ദര്ശകരുമുള്പ്പെടെയുള്ളവര്ക്ക് ഇത് ബാധകം. അപാർട്ട്മെൻറുകളിൽ നടക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കാനും രണ്ട് ഡോസ് വാക്സിനെടുക്കണം. അപാർട്ട്മെൻറുകളിലെ കണ്ടെയിൻമെൻറ് സോണുകൾ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയതായും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
ഇനിമുതല്‍ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ അപാർട്ട്മെൻറ് കണ്ടെയിൻമെൻറ് സോണാക്കും. നേരത്തേ കുറഞ്ഞത് 10 രോഗികളുള്ള അപാർട്ട്മെൻറുകളെയാണ് കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചിരുന്നത്. ഇത്തരം പ്രദേശങ്ങളില്‍ പരിശോധനകളുടെ എണ്ണം കുത്തനെ വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.
ഇതിനിടെ, മൈക്രോ കണ്ടെയിൻമെൻറ് രീതി കർശനമാക്കുന്നതിെൻറ ഭാഗമായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ വീടുകള്‍ സീല്‍ചെയ്യുന്ന നടപടി ബി.ബി.എം.പി ആരംഭിച്ചു. കോറമംഗല, ജെ.പി നഗര്‍, ബസവനഗുഡി എന്നിവിടങ്ങളിലെ വീടുകള്‍ ബി.ബി.എം.പി സീൽ ചെയ്തു.
വീട്ടുകാര്‍ക്കുള്ള അവശ്യവസ്തുക്കള്‍ എത്തിച്ചുനല്കാന് പ്രത്യേക സംവിധാനം ഒരുക്കിയതിന് ശേഷമാണ് വീടുകള്‍ സീല്‍ ചെയ്തത്. നിയന്ത്രണങ്ങള്‍ക്കൊപ്പം വാക്സിനേഷെൻറ വേഗത വര്‍ധിപ്പിക്കാനുള്ള നടപടിയും ബി.ബി.എം.പി സ്വീകരിച്ചിട്ടുണ്ട്.
മാളുകളിലും തിയറ്ററുകളിലും ഉൾപ്പെടെ രണ്ടു ഡോസ് വാക്സിനെടുത്തവർക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചതോടെ കൂടുതൽ പേർ രണ്ടാം ഡോസ് വാക്സിനെടുക്കാൻ സർക്കാർ കേന്ദ്രങ്ങളിൽ എത്തിത്തുടങ്ങി. മാളുകളിൽ വാക്സിൻ സർട്ടിഫിക്കറ്റ് പരിശോധിച്ചശേഷമാണ് ആളുകളെ കടത്തിവിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.