Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ബർഗർ കിംഗ്...

ഡൽഹിയിൽ ബർഗർ കിംഗ് ഔട്ട്‌ലെറ്റിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു

text_fields
bookmark_border
ഡൽഹിയിൽ ബർഗർ കിംഗ് ഔട്ട്‌ലെറ്റിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു
cancel

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ രജൗരി ഗാർഡനിലെ ബർഗർ കിംഗ് ഔട്ട്‌ലെറ്റിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പട്ടു. മൂന്ന് പേർ കടയിലേക്ക് അതിക്രമിച്ചു കയറുകയും ഇരയ്ക്ക് നേരെ 15 തവണയെങ്കിലും വെടിയുതിർക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞു. സമീപം പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിൽ അക്രമികൾ രക്ഷപ്പെട്ടു. വെടിയേറ്റ ആളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

വ്യക്തി വൈരാഗ്യമോ തൊഴിൽ വൈരാഗ്യമോ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. കുറ്റവാളികളെ തിരിച്ചറിയാൻ സുരക്ഷാ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ബർഗർ കിംഗ് ഔട്ട്‌ലെറ്റിന്റെ മാനേജരെയും ജീവനക്കാരെയും ചോദ്യം ചെയ്തുവരികയാണെന്ന് മുതിർന്ന പോലീസ് ഓഫീസർ വിചിത്ര വീർ പറഞ്ഞു.

ഔട്ട്‌ലെറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന മെഴ്‌സിഡസ് കാറും കണ്ടെത്തിയിട്ടുണ്ട്. ഇതിന് അക്രമികളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsDelhiBurger King
News Summary - One person died in a shooting at a Burger King outlet in Delhi
Next Story