പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരത്: എതിർപ്പുമായി പ്രതിപക്ഷ പാർട്ടികൾ
text_fieldsന്യൂഡൽഹി: പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കണമെന്ന എൻ.സി.ആർ.ടിയുടെ ഏഴംഗ സാമൂഹിക ശാസ്ത്ര സമിതിയുടെ ശിപാർശയെ എതിർത്ത് പ്രതിപക്ഷപാർട്ടികൾ. ബി.ജെ.പി ചരിത്രം മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും ഇൻഡ്യ സഖ്യത്തോടുള്ള ഭയം മൂലമാണ് ഇത്തരം തീരുമാനങ്ങളെന്നും പ്രതിപക്ഷപാർട്ടികൾ അഭിപ്രായപ്പെട്ടു.
ഇന്ത്യ എന്ന വാക്ക് ഭാരതം പോലെ തന്നെ അഭിമാനം ഉണർത്തുന്നതാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ പറഞ്ഞു. പേര് മാറ്റുന്നത് ധ്രുവീകരണ രാഷ്ട്രീയത്തിനുള്ള ബി.ജെ.പിയുടെ തന്ത്രം മാത്രമാണെന്നും സ്‌കൂൾ പാഠപുസ്തകങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും ഇന്ത്യയുടെ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമത്തിലാണ്ഓ പലതും നിർദ്ദേശിക്കുന്നതെന്നും വേണുഗോപാൽ ആരോപിച്ചു.
ഇന്ത്യൻ സഖ്യത്തോട് പ്രധാനമന്ത്രി മോദിക്കുള്ള ഭയമാണ് ഇത് കാണിക്കുന്നതെന്ന് എ.എ.പി വക്താവ് പ്രിയങ്ക കക്കർ പറഞ്ഞു. പേര് മാറ്റുന്നതിനുപകരം, തൊഴിലില്ലായ്മ, പണപ്പെരുപ്പം, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ദുഷ്പ്രവൃത്തികളിൽ നിന്നും ദുർഭരണത്തിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് പേരുമാറ്റ രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നതെന്നും ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു. കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി. കെ ശിവകുമാർ എൻ.സി.ഇ.ആർ.ടി പാനൽ ശുപാർശ തെറ്റായിപ്പോയെന്നും നീക്കത്തിന് പിന്നിൽ എൻ.ഡി.എയുടെ കൈകളാണെന്നും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.