Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്ര​തി​പ​ക്ഷ ഐ​ക്യം...

പ്ര​തി​പ​ക്ഷ ഐ​ക്യം ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തെ മാ​റ്റി​മ​റി​ക്കും -കോ​ൺ​ഗ്ര​സ്

text_fields
bookmark_border
congress government
cancel

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തെ മാ​റ്റി​മ​റി​ക്കാ​ൻ പോ​വു​ന്ന​താ​ണ് വി​ശാ​ല പ്ര​തി​പ​ക്ഷ ഐ​ക്യ​മെ​ന്നും സ​ഖ്യം ബി.​ജെ.​പി​യെ തു​ട​ച്ചു​നീ​ക്കു​മെ​ന്നും എ.​ഐ.​സി.​സി ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം പ്ര​തി​പ​ക്ഷ യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ​രാ​ജ​യ​ത്തെ കു​റി​ച്ച് മാ​ത്രം സം​സാ​രി​ച്ചി​രു​ന്ന ബി.​ജെ.​പി ഇ​പ്പോ​ൾ പ​രാ​ജ​യ​ഭീ​തി​യി​ൽ എ​ൻ.​ഡി.​എ​ക്ക് ജീ​വ​ശ്വാ​സം ന​ൽ​കു​ക​യാ​ണ്.

ഇ​തു​ത​ന്നെ പ്ര​തി​പ​ക്ഷ​ത്തി​ന്റെ ആ​ദ്യ വി​ജ​യ​മാ​ണ്. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ന് കീ​ഴി​ൽ ഭ​ര​ണ​ഘ​ട​ന അ​വ​കാ​ശ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും ഭീ​ഷ​ണി നേ​രി​ടു​ന്ന​ത് ത​ട​യു​ക​യാ​ണ് പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന്റെ പ്ര​ഥ​മ ല​ക്ഷ്യം. പ്ര​തി​പ​ക്ഷ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് ബി.​ജെ.​പി​യു​ടെ ശ്ര​മം. രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തും മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളും അ​തി​ന്റെ തെ​ളി​വാ​ണ്. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ​ക്കൊ​ണ്ട് പ്ര​തി​പ​ക്ഷ​ത്തെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് തി​ങ്ക​ളാ​ഴ്ച ത​മി​ഴ്നാ​ട്ടി​ൽ ന​ട​ന്ന ഇ.​ഡി റെ​യ്ഡ് സൂ​ചി​പ്പി​ച്ച് വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

75 ദി​വ​സ​മാ​യി മ​ണി​പ്പൂ​ർ ക​ലാ​പ​ത്തി​ൽ ക​ത്തി​യി​ട്ടും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മൗ​നം തു​ട​രു​ന്ന​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. തൊ​ഴി​ലി​ല്ലാ​യ്മ​യും വി​ല​ക്ക​യ​റ്റ​വും​കൊ​ണ്ട് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ നി​രാ​ശ​യി​ലാ​ണ്.

സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നി​ല്ല. വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച​വ​ർ​ക്ക് ജ​നം മ​റു​പ​ടി ന​ൽ​കും. സ​ർ​ക്കാ​റി​ന്റെ ഏ​കാ​ധി​പ​ത്യ ഭ​ര​ണ​ത്തി​നെ​തി​രെ 26 പാ​ർ​ട്ടി​ക​ൾ ഒ​രു​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ജൂ​ലൈ 20ന് ​പാ​ർ​ല​മെ​ന്റ് സെ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ പാ​ർ​ല​മെ​ന്റി​​ലെ യോ​ജി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ആ​സൂ​ത്ര​ണം ന​ട​ത്തു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന എ​ൻ.​ഡി.​എ യോ​ഗം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ​ട്ന യോ​ഗ​ത്തി​ന്റെ അ​ന​ന്ത​ര​ഫ​ല​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് ചൂ​ണ്ടി​ക്കാ​ട്ടി. പ​വ​ൻ​ഖേ​ര, ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നീ നേ​താ​ക്ക​ളും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian politicsCongressOpposition
News Summary - Opposition unity will change Indian politics - Congress
Next Story