ജഡ്ജിമാർ നെട്ടല്ല് കാണിക്കണം –ജസ്റ്റിസ് ലോകുർ
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയുടെ ഇൗയിടെയുള്ള ഏതാനും വിധികളും നടപടികളും ചില ജഡ്ജിമ ാർ നെട്ടല്ല് കാണിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണെന്ന് ഇൗയിടെ വിരമിച് ച ജസ്റ്റിസ് മദൻ ബി. ലോകുർ. സുപ്രീംകോടതിയുടെ വിശ്വാസ്യതയും മഹിമയും വീണ്ടെടുക്ക ുകയെന്ന ദൗത്യമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയിൽ വന്നുചേർന്നിരിക്കുന്നതെന ്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഇൗയിടെയുണ്ടായ ചില വിധികളുടെയും നടപടികളുടെയും പശ്ചാത്തലത്തിലാണ് ‘ഹിന്ദുസ്ഥാൻ ടൈംസി’ന് നൽകിയ അഭിമുഖത്തിൽ കർക്കശസ്വരത്തിൽ ജസ്റ്റിസ് ലോകുർ സംസാരിച്ചത്. കശ്മീരിൽ 370ാം വകുപ്പ് റദ്ദാക്കിയ ശേഷം വ്യക്തിസ്വാതന്ത്ര്യത്തിെൻറയും മൗലികാവകാശങ്ങളുടെയും നഗ്നമായ ലംഘനമുണ്ടായെന്ന സൂചന നൽകുന്നതാണ് അഭിമുഖം.
വ്യക്തികളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശേഷിച്ചും നെട്ടല്ല് കാണിക്കണം. ഫലപ്രദമായ പരിഹാരമില്ലാതെ ഒരു വ്യക്തിയെയും ജയിലിൽ തള്ളാനാവില്ലെന്ന് ജസ്റ്റിസ് പറഞ്ഞു. സുതാര്യത പെൻഡുലംപോലെയല്ലെന്ന് സുപ്രീംകോടതി കൊളീജിയത്തെ ജസ്റ്റിസ് ലോകുർ ഒാർമിപ്പിച്ചു. സത്യസന്ധമായ തീരുമാനമെടുത്താൽ ശിക്ഷിക്കപ്പെടില്ലെന്ന ആത്മവിശ്വാസം എല്ലാ തലത്തിലുമുള്ള ജഡ്ജിമാർക്കും ഉണ്ടാകേണ്ടതുണ്ട്. ഉത്തരവാദിത്തം നിർവഹിക്കുന്ന എല്ലാ ജഡ്ജിമാരിലും ചീഫ് ജസ്റ്റിസ് ബോബ്ഡെ വിശ്വാസം പുലർത്തണം.
മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ തെറ്റായ പ്രവണതകൾക്കെതിരെ ഇപ്പോൾ വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കൊപ്പം സുപ്രീംകോടതിയിൽനിന്നിറങ്ങി വന്ന് വാർത്തസമ്മേളനം നടത്തിയ നാല് ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് ലോകുർ കഴിഞ്ഞ ഡിസംബറിലാണ് സുപ്രീംകോടതിയിൽനിന്ന് വിരമിച്ചത്. രഞ്ജൻ ഗൊഗോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന മുൻ ജീവനക്കാരിയുടെ പരാതിയിൽ ബോബ്ഡെ അധ്യക്ഷനായ സുപ്രീംകോടതി ആഭ്യന്തര സമിതി നടത്തിയ അന്വേഷണം പക്ഷപാതപരമാണെന്ന് ലോകുർ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.