Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക് അതിർത്തി...

പാക് അതിർത്തി അദാനിക്ക്; പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം

text_fields
bookmark_border
adani group shares
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ൽ അ​ദാ​നി​ക്ക് ഇ​ന്ത്യ- പാ​ക് അ​തി​ർ​ത്തി​യി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ല​ത്തി​ലു​ള്ള ഭൂ​മി സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കാ​ൻ ന​ൽ​കി​യ​തി​നെ​തി​രെ ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ഇ​തേ തു​ട​ർ​ന്ന് സ്പീ​ക്ക​ർ ചോ​ദ്യോ​ത്ത​ര​വേ​ള​യും ശൂ​ന്യ​വേ​ള​യും ഒ​ഴി​വാ​ക്കി ന​ട​പ​ടി​ക​ളി​ലേ​ക്കൊ​ന്നും ക​ട​ക്കാ​​തെ സ​ഭ ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി വ​രെ നി​ർ​ത്തി​വെ​ച്ചു.

ര​ണ്ടി​ന് ലോ​ക്സ​ഭ വീ​ണ്ടും ചേ​ർ​ന്ന് വ​ഖ​ഫ് ജെ.​പി.​സി റി​പ്പോ​ർ​ട്ട് വെ​ച്ച​തോ​ടെ പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം പ്ര​തി​ഷേ​ധി​ച്ച് ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി. തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​കു​ക​യും​ചെ​യ്തു.

രാ​വി​ലെ 11ന് ​​ലോ​ക്സ​ഭ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ലേ​ക്ക് ക​ട​ന്ന​യു​ട​ൻ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, ഗൗ​ര​വ് ഗോ​ഗോ​​യ്, മ​ണി​ക്കം ടാ​ഗോ​ൾ എ​ന്നി​വ​ർ വി​ഷ​യ​മു​ന്ന​യി​ച്ച് എ​ഴു​ന്നേ​റ്റു. ത​ങ്ങ​ൾ അ​ടി​യ​ന്ത​ര ച​ർ​ച്ച​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു​വെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. 12ന് ​ശൂ​ന്യ​വേ​ള​യി​ൽ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​മെ​ന്ന സ്പീ​ക്ക​റു​ടെ നി​ർ​ദേ​ശം പ്ര​തി​പ​ക്ഷം ത​ള്ളി​യ​തോ​ടെ ലോ​ക്സ​ഭ ര​ണ്ടു​മ​ണി വ​രെ നി​ർ​ത്തി​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adani Group
News Summary - Pakistan border for Adani for Solar energy park; Opposition protest
Next Story