കോവിഡ് ഭേദമാക്കുന്ന മരുന്ന്; നാല് മാസത്തെ വിൽപനയിലൂടെ പതഞ്ജലി നേടിയത് 250 കോടി
text_fieldsന്യൂഡൽഹി: കോവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ സ്വാസ്രി കൊറോണിൽ കിറ്റിെൻറ വൻ വിൽപന നടന്നെന്ന് കണക്കുകൾ. 250 കോടിയുടെ മരുന്ന് വിറ്റുവെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. നാല് മാസങ്ങൾക്ക് മുമ്പാണ് മരുന്ന് പുറത്തിറക്കിയത്.
ഒക്ടോബർ 18 വരെ മരുന്നിെൻറ 25 ലക്ഷം യൂണിറ്റുകൾ ഇന്ത്യയിലും വിദേശത്തുമായി വിൽപന നടത്തി. ഓൺലൈനിലൂടെയും ഡയറക്ട്, ജനറൽ മാർക്കറ്റിങ്ങുകളിലൂടെയുമായിരുന്നു വിൽപന. ജൂൺ 23നാണ് കോവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട് മരുന്ന് പുറത്തിറക്കിയത്.
പരീക്ഷണങ്ങളൊന്നും നടത്താതെയായിരുന്നു മരുന്നിെൻറ പുറത്തിറക്കൽ. തുടർന്ന് മരുന്നിെൻറ പരസ്യങ്ങൾക്ക് ആയുഷ് മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മരുന്ന് വിവാദമായപ്പോൾ കോവിഡ് മാറ്റാൻ കൊറോണിലിന് കഴിവില്ലെന്നും പ്രതിരോധ മരുന്ന് മാത്രമാണതെന്നുമുള്ള വിശദീകരണവുമായി ബാബ രാംദേവ് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.