‘ജനങ്ങൾ വോട്ടുചെയ്തത് ജയലളിതയുടെ വീട്ടുകാരിയെ മുഖ്യമന്ത്രിയാക്കാനല്ല’ -സ്റ്റാലിൻ
text_fieldsചെന്നൈ: തമിഴ്നാട്ടിലെ ജനങ്ങൾ വോട്ട് ചെയ്തത് ജയലളിതയുടെ വീട്ടുകാരിയെ മുഖ്യമന്ത്രിയാക്കാനെല്ലന്ന് ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ സ്റ്റാലിൻ. അണ്ണാ ഡി.എം.കെയിലെ സംഭവ വികാസങ്ങൾ ഡി.എം.കെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇൗ അവസരത്തിൽ ഡി.എം.കെ എടുക്കുന്ന ഏതൊരു തീരുമാനവും ജനാധിപത്യപരമായിരിക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. പി.ടി.െഎക്ക് നൽകിയ അഭിമുഖത്തിൽ ഭരണമാറ്റത്തിനുള്ള സാധ്യത തുറന്നു കാട്ടുകയായിരുന്നു സ്റ്റാലിൻ. പാർട്ടിയിൽ തെൻറ നേതൃത്വത്തിന് തടസങ്ങളൊന്നുമില്ലെന്നും സ്റ്റാലിൻ അവകാശെപ്പടുന്നു.
ജയലളിതയുടെ മരണത്തിനുശേഷം എ.െഎ.എ.ഡി.എം.കെയിലെ ഭിന്നത ഭരണ നിർവഹണത്തെയും ബാധിക്കുന്നുവെന്ന് സ്റ്റാലിൻ ആരോപിച്ചു. ഇന്നത്തെ നിലയിലുള്ള എ.െഎ.എ.ഡി.എം.കെ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറാണെന്നതിന് വ്യക്തമായ നിയമസാധുതയില്ല. 2016 മെയിൽ ജനങ്ങൾ വോട്ട് ചെയ്തത് ജയലളിത നയിക്കുന്ന സർക്കാറിന് വേണ്ടിയാണ്. ഒ. പനീർശെൽവമോ അല്ലെങ്കിൽ ജയലളിതയുെട വീട്ടുകാരിയോ നയിക്കുന്ന സർക്കാറിനു വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ജയലളിതയുടെ തോഴി വി.കെ. ശശികല മുഖ്യമന്ത്രിയായേക്കുമെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് സ്റ്റാലിൻ പ്രതികരണവുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.