ജനങ്ങൾക്ക് സർക്കാർ ആവർത്തിക്കണമെന്നാണ്; പത്രിക സമർപ്പിച്ച് അശോക് ഗെഹ്ലോട്
text_fieldsജയ്പൂർ: നിയമസഭ തെരഞ്ഞെടുപ്പിന് പത്രിക സമർപ്പിച്ച് രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്. സർദാർപുര നിയമസഭാ മണ്ഡലത്തിൽ നിന്നാണ് അശോക് ഗെഹ്ലോട് മത്സരിക്കുന്നത്.
"നേരത്തെ രാജസ്ഥാൻ പിന്നോക്ക സംസ്ഥാനമെന്നാണ് അറിയപ്പെട്ടിരുന്നത് എന്നാൽ ഇപ്പോൾ അത് മാറി. ഇന്ന് രാജസ്ഥാനിൽ എയിംസും ഐ.ഐ.ടി.യും ഐ.ഐ.എമ്മും മറ്റ് സർവകലാശാലകളുമുണ്ട്. ഞാൻ ആദ്യമായി മുഖ്യമന്ത്രിയാകുമ്പോൾ 6 സർവകലാശാലകൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ 100-ലധികം കോളേജുകളാണുള്ളത്- അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിൽ 21 സ്ഥാനാർഥികളുടെ പേരുമായി ഏഴാം പട്ടിക കോൺഗ്രസ് പുറത്തിറക്കിയിരുന്നു. ഈ ലിസ്റ്റിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തനും രാജസ്ഥാൻ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാനുമായ ധർമേന്ദ്ര റാത്തോഡിന് സീറ്റ് നിഷേധിച്ചു. സംസ്ഥാന മന്ത്രി ശാന്തി ധരിവാൾ കോട്ട നോർത്ത് മണ്ഡലത്തിൽ മത്സരിക്കും.
നവംബർ 25നാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 6 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.