കിട്ടാക്കടത്തിൽ റെക്കോഡ്; കുട്ടയിൽ തള്ളിയത് 81,683 കോടി
text_fieldsന്യൂഡൽഹി: കിട്ടാക്കടത്തിൽ രാജ്യത്തെ പൊതുമേഖല ബാങ്കുകൾ റെക്കോഡിട്ടു. 2017 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷം രാജ്യത്തെ പൊതുമേഖല ബാങ്കുകൾ എഴുതിത്തള്ളിയത് 81,683 കോടിരൂപയുടെ കിട്ടാക്കടം. ഇത്തവണ എഴുതിത്തള്ളിയ കിട്ടാക്കടം കഴിഞ്ഞ വർഷം എഴുതിത്തള്ളിയ 57,586 കോടിയേക്കാൾ 41 ശതമാനം അധികം വരുന്ന തുകയാണ്.
2012-13 സാമ്പത്തിക വർഷത്തിൽ പൊതുമേഖല ബാങ്കുകളുടെ സംയുക്ത അറ്റാദായം 45,849 കോടിയായിരുന്നപ്പോൾ 27,231 കോടിയാണ് എഴുതിത്തള്ളിയതെങ്കിൽ 2016-17ൽ ബാങ്കുകളുടെ സംയുക്ത ലാഭം വെറും 474 കോടിയിൽ നിൽക്കുേമ്പാഴാണ് 80,000 കോടിയിലേറെ എഴുതിത്തള്ളിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷവും തുടർച്ചയായി കിട്ടാക്കടം പെരുകുന്നതിനൊപ്പം ഇതേ കാലയളവിൽ ബാങ്കുകളുടെ ലാഭത്തിലും തുടർച്ചയായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് വായ്പകളുടെ ഗുണശേഷി സംബന്ധിച്ച് റിസർവ് ബാങ്ക് മൂല്യനിർണയം ശക്തിപ്പെടുത്തിയതാണ് കിട്ടാക്കടം കൂടുതൽ വെളിപ്പെടുത്താൻ ബാങ്കുകളെ പ്രേരിപ്പിക്കുന്ന ഘടകം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 2.46 ലക്ഷം കോടിയുടെ വായ്പയാണ് ബാങ്കുകൾ എഴുതിത്തള്ളിയിരിക്കുന്നതെന്നും ധനമന്ത്രാലയ രേഖകൾ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ പൊതുമേഖല ബാങ്കുകൾക്കുണ്ടായ ആകെ നഷ്ടം 19,529 കോടിയിലേറെയാണ്. അതേസമയം, കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഗവൺമെൻറിെൻറ മൂലധന സംഭാവന 47,915 കോടിയും. ഇൗ തുക കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്നതുമാണ്. 2017 സെപ്റ്റംബറിൽ 9.2 ശതമാനമായിരുന്ന കിട്ടാക്കടം മാർച്ച് ആകുേമ്പാഴേക്കും 9.6 ശതമാനമായി വർധിച്ചു. കൃഷി, സേവനം, റീെട്ടയിൽ തുടങ്ങിയ മേഖലകളിൽ വായ്പ വിതരണ തോത് 12.3ൽ നിന്ന് 12 ശതമാനമായി കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
കിട്ടാക്കടവും കടം എഴുതിത്തള്ളലും കുറയ്ക്കാൻ കഴിഞ്ഞ വർഷങ്ങളിൽ വായ്പ നയങ്ങളിൽ ഭേദഗതിയും, ഉപ ബാങ്കുകൾ തമ്മിലെ ലയനവും സർക്കാർ നിർദേശിച്ചിരുന്നു. വൻകിട കിട്ടാക്കടക്കാർക്കെതിരെ പാപ്പർ നടപടികൾ (െഎ.ബി.സി)സ്വീകരിക്കാൻ സർക്കാർ റിസർവ് ബാങ്കിനോട് ആവശ്യപ്പെടുകയുമുണ്ടായി. രാജ്യത്തെ ഏറ്റവും വലിയ 12 വായ്പ കുടിശ്ശികക്കാർക്കെതിരെ നടപടിയും ആർ.ബി.െഎ ആവശ്യപ്പെട്ടിരുന്നു. ജ്യോതി സ്ട്രക്ചേഴ്സ്, ഭൂഷൺ സ്റ്റീൽ, മൊന്നറ്റ് ഇസ്പാറ്റ് ആൻഡ് ഇലക്ട്രോ സ്റ്റീൽസ്, ആംടെക് ഒാേട്ടാ, ഇറ ഇൻഫ്ര എൻജിനീയറിങ് എന്നീ കമ്പനികൾക്കെതിരായ നടപടിക്ക് റിസർവ് ബാങ്ക് ശിപാർശ നൽകിയിരുന്നു. ഇൗ കമ്പനികളെല്ലാം ചേർന്ന് 2.5 ലക്ഷം കോടിയുടെ കിട്ടാക്കടമാണ് വരുത്തിയിരിക്കുന്നത്.
ഇതുകൂടാതെ കടബാധ്യത വരുത്തിയവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കാൻ ആർ.ബി.െഎ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ ധനകാര്യ റേറ്റിങ് ഏജൻസിയായ ക്രിസിൽ നടത്തിയ അവലോകനത്തിൽ ബാങ്കുകൾക്ക് അവർ നൽകിയ 50 വൻകിടവായ്പയിൽ 60 ശതമാനം നഷ്ടം സഹിക്കേണ്ടി വരുമെന്നാണ് ചൂണ്ടിക്കാട്ടിയത്. ആകെ നാല് ലക്ഷം കോടി വരുന്ന ഇൗ വായ്പ തുകയിൽ ബാങ്കുകൾ 2.40 ലക്ഷം കോടികൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.