ഹോർഡിങ് മറിഞ്ഞ് ടെക്കിയുടെ മരണം: കാറ്റിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് അണ്ണാ ഡി.എം.കെ നേതാവ്
text_fieldsചെന്നൈ: റോഡിൽ സ്ഥാപിച്ച ഹോർഡിങ് വീണ് സ്കൂട്ടർ യാത്രിക മരിച്ച സംഭവത്തിന് കൊലകുറ്റത്തിന് കേസെടുക്ക േണ്ടത് കാറ്റിനെതിരെയാണെന്ന് അണ്ണാ ഡി.എം.കെ നേതാവ്. സെപ്തംബർ 12 ന് റോഡരികിലെ അണ്ണാ ഡി.എം.കെ നേതാവ് സ്ഥാപിച്ച ഹോർഡിങ് തകർന്നുവീണ് സോഫ്റ്റ്വെയർ എഞ്ചിനീയറായ ശുഭശ്രീ രവി(23) മരിച്ചത് വൻവിവാദമായിരുന്നു. ഹോർഡിങ് സ്ഥാപിച്ചവരല്ല ശുഭശ്രീയെ മരണത്തിലേക്ക് തള്ളിവിട്ടത്. കേസ് അവർക്കെതിരെ ഫയൽ ചെയ്യുകയാണെങ്കിൽ കാറ്റിനെതിരെയും കേസെടുക്കണം- അണ്ണാ ഡി.എം.കെ നേതാവായ സി.പൊന്നയ്യൻ പറഞ്ഞു.
ഹോർഡിങ് സ്ഥാപിച്ച അണ്ണാ ഡി.എം.കെ മുൻ കൗൺസിലർ ജയഗോപാലിനെ സംഭവത്തിെൻറ പേരിൽ പള്ളിക്കരണ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കാറ്റുമൂലമാണ് ബാനർ മറിഞ്ഞു വീണതെന്നും കൊലകുറ്റത്തിന് കാറ്റിനെതിരെയാണ് കേസെടുക്കേണ്ടതെന്നുമുള്ള വാദവുമായി പാർട്ടി നേതാവ് രംഗത്തെത്തിയത്.
രവി-ഗീത ദമ്പതികളുടെ ഏകമളായിരുന്ന ശുഭശ്രീ ചെന്നൈയിലെ ഐ.ടി കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു. സെപ്തംബർ 12ന് ഉച്ചക്ക് മൂന്നു മണിയോടെയാണ് സ്കൂട്ടറിൽ വരവെ റോഡരികിലെ ബോർഡ് തകർന്നുവീണ് ശുഭശ്രീയുടെ സ്കൂട്ടർ നിയന്ത്രണംതെറ്റി റോഡിലേക്ക് മറിഞ്ഞത്. നിമിഷങ്ങൾക്കകം പിന്നാലെ വന്ന കുടിവെള്ള ടാങ്കർ ലോറി ശുഭശ്രീയുടെ ദേഹത്ത് കയറിയിറങ്ങി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജയഗോപാലിെൻറ മകെൻറ വിവാഹത്തോടനുബന്ധിച്ചാണ് പല്ലാവരം-തൊറൈപാക്കം റേഡിയൽ റോഡിെൻറ സെൻറർ മീഡിയനിൽ ബോർഡുകൾ സ്ഥാപിച്ചിരുന്നത്. മരണത്തിന് കാരണമായ ബാനർ അച്ചടിച്ച വിനായകപുരത്തിലെ ‘ഷൺമുഖ ഗ്രാഫിക്സ്- സ്റ്റിൽസ്’ പ്രിൻറിങ് പ്രസ് ചെന്നൈ കോർപറേഷൻ അധികൃതർ അടച്ചുപൂട്ടി മുദ്രവെച്ചു. കോർപറേഷെൻറ അനുമതിയില്ലാതെ ബാനറുകളും ബോർഡുകളും നിർമിച്ച കുറ്റത്തിനാണ് ലൈസൻസ് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.