റഫാൽ വിധിയിൽ കൈപൊള്ളി സർക്കാർ
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിലെ സുപ്രീംകോടതി വിധി പിടിവള്ളിയാക്കിയ സർക്കാർ പുതിയ കുരുക്കിൽ. കോടതി ഉത്തരവിലെ വസ്തുതപരമായ പിശക് മുൻനിർത്തി കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിനെയും (സി.എ.ജി) അറ്റോർണി ജനറലിനെയും വിളിച്ചുവരുത്താൻ പാർല മെൻറിെൻറ സഭാസമിതി തീരുമാനിച്ചു. ഇതോടെ വെട്ടിലായ കേന്ദ്രസർക്കാർ കോടതി വിധിയി ലെ പിശക് തിരുത്താൻ സുപ്രീംകോടതിയെ സമീപിച്ചു.
റഫാൽ പോർവിമാനങ്ങളുടെ വിലനിർ ണയ നടപടി പരിശോധിച്ച് റിപ്പോർട്ട് സി.എ.ജി പാർലെമൻറിൽ വെച്ചുവെന്നാണ് സുപ്രീംകോടതി വിധിയിലുള്ളത്. യഥാർഥത്തിൽ പോർവിമാന ഇടപാട് അന്വേഷിക്കുന്നുണ്ടെങ്കിലും റിപ്പോർട്ട് സി.എ.ജി പാർലമെൻറിൽ വെച്ചിട്ടില്ല. റിപ്പോർട്ട് വെച്ചാൽ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിെൻറ ലോക്സഭ നേതാവ് മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) മുമ്പാകെ അത് എത്തേണ്ടതാണ്.
എന്നാൽ, സി.എ.ജി റിപ്പോർട്ടിനെക്കുറിച്ച് പി.എ.സിക്ക് അറിവില്ലെന്ന് ഖാർഗെ വ്യക്തമാക്കി. ഇതേക്കുറിച്ച് വിശദീകരണം തേടാൻ സി.എ.ജിയെയും കേന്ദ്രസർക്കാറിെൻറ അഭിഭാഷകനായ അറ്റോർണി ജനറലിനെയും വിളിച്ചുവരുത്തുമെന്ന് അദ്ദേഹം ശനിയാഴ്ച രാവിലെ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. സുപ്രീംകോടതിയെ സർക്കാർ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് വിധിയിൽ പിശകുണ്ടായതെന്നും ഖാർഗെ പറഞ്ഞു.മുദ്രവെച്ച കവറിൽ നൽകിയ കുറിപ്പിലാണ് വിമാന വിലനിർണയ നടപടികൾ സർക്കാർ കോടതിയോട് വിശദീകരിച്ചത്. അതുകൊണ്ടുതന്നെ സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന സംശയം ബലപ്പെട്ടു.
വിധിയിലെ പ്രകടമായ പിശക് തിരുത്താതെ സർക്കാറിന് പറഞ്ഞുനിൽക്കാനാവില്ല. വിധിയിൽ പലവിധ പിശകുകളുണ്ടെന്ന് ഹരജിക്കാരുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടിയിരുന്നു. വിധി ചോദ്യംചെയ്ത് അപ്പീൽ നൽകാനുള്ള തീരുമാനവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. മുദ്രവെച്ച കവറിൽ നൽകിയ കുറിപ്പിലെ 25ാം ഖണ്ഡിക ജഡ്ജിമാർ വായിച്ച് വ്യാഖ്യാനിച്ചപ്പോൾ പിശക് സംഭവിച്ചുവെന്നാണ് കോടതിയിൽ ശനിയാഴ്ച നൽകിയ അേപക്ഷയിൽ സർക്കാർ വിശദീകരിക്കുന്നത്.
വിലനിർണയ നടപടികൾ സി.എ.ജി പരിശോധിക്കുന്നതാണ്, അതുകൊണ്ട് കോടതി ഇടപെടൽ ആവശ്യമില്ലെന്ന വിധത്തിലാണ് കുറിപ്പ് നൽകിയതെന്നാണ് സർക്കാർ അതിൽ സൂചിപ്പിക്കുന്നത്. പക്ഷേ, വിധിന്യായത്തിൽ വ്യാഖ്യാനിച്ചു വന്നപ്പോൾ സി.എ.ജി പരിശോധിച്ചു കഴിഞ്ഞുവെന്നതാണ് എന്നും സർക്കാർ വിശദീകരിക്കുന്നു. ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിലെ മൂന്നുപേർക്കും ഒരുപോലെ ഇത്തരത്തിൽ വ്യാകരണം പിശകുണ്ടാകുേമാ എന്ന സംശയമാണ് ഇതിനൊപ്പം ഉയരുന്നത്. മുദ്രവെച്ച കവറിൽ സർക്കാർ നൽകിയതിനെക്കുറിച്ച് ഇനി കൂടുതൽ പറയേണ്ടത് സുപ്രീംകോടതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.