Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഞ്ച് ചോദ്യങ്ങൾക്ക്...

അഞ്ച് ചോദ്യങ്ങൾക്ക് മറുപടി പറയണം; റഫാലിൽ മോദിയെ വിടാതെ രാഹുൽ

text_fields
bookmark_border
അഞ്ച് ചോദ്യങ്ങൾക്ക് മറുപടി പറയണം; റഫാലിൽ മോദിയെ വിടാതെ രാഹുൽ
cancel

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച്​ ലോ​ക്​​സ​ഭ​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക്ക്​ ര​ണ് ട​ര മ​ണി​ക്കൂ​ർ നീ​ണ്ട മ​റു​പ​ടി​ന​ൽ​കി​യ പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ താ​ൻ ഉ​ന്ന​യി​ച്ച ചേ ാ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി​പ​റ​യാ​തെ ഒ​ളി​ച്ചോ​ടി​യെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. റ ​ഫാ​ൽ വി​ഷ​യ​ത്തി​ൽ സു​പ്ര​ധാ​ന​മാ​യ അ​ഞ്ചു ചോ​ദ്യ​ങ്ങ​ൾ അ​ക്ക​മി​ട്ട്​ ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ ​തി​നൊ​ന്നും മ​റു​പ​ടി ഇ​ല്ല. അ​നി​ൽ അം​ബാ​നി​യു​ടെ പേ​രു​പോ​ലും പ്ര​തി​രോ​ധ​മ​ന്ത്രി പ​രാ​മ​ർ​ശി​ച്ചി​ല്ല. നി​ർ​മ​ല സീ​താ​രാ​മ​​​െൻറ വി​ശ​ദീ​ക​ര​ണ​ത്തി​നി​ട​യി​ൽ എ​ഴു​ന്നേ​റ്റു​നി​ന്ന്​ നേ​രോ നു​ണ​യോ എ​ന്ന്​ വ്യ​ക്​​ത​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ര​ണ്ടു ചോ​ദ്യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന്​ രാ​ഹു​ൽ ഗാ​ന്ധി വാ​ർ​ത്ത​ലേ​ഖ​ക​രോ​ട്​ വി​ശ​ദീ​ക​രി​ച്ചു.

യു.​പി.​എ സ​ർ​ക്കാ​ർ രൂ​പ​പ്പെ​ടു​ത്തി​യ റ​ഫാ​ൽ ഉ​ട​മ്പ​ടി ത​ട്ടി​ക്ക​ള​ഞ്ഞ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ണ്ടാ​ക്കി​യ ക​രാ​റി​നെ​ക്കു​റി​ച്ച്​ വ്യോ​മ​സേ​ന മേ​ധാ​വി, പ്ര​തി​രോ​ധ മ​ന്ത്രി, സെ​ക്ര​ട്ട​റി​മാ​ർ, വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്​​ഥ​ർ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്ത ച​ർ​ച്ച​യി​ൽ വ്യോ​മ​സേ​ന​യി​ലെ ആ​രെ​ങ്കി​ലും എ​തി​ർ​പ്പ്​ ഉ​യ​ർ​ത്തി​യോ എ​ന്ന്​ താ​ൻ ചോ​ദി​ച്ച​താ​ണ്​; മ​റു​പ​ടി​യി​ല്ല.

പ​ക​രം നാ​ട​കം ക​ളി​ക്കു​ക​യാ​ണ്​ പ്ര​തി​രോ​ധ മ​ന്ത്രി ചെ​യ്​​ത​ത്. ത​ന്നെ അ​പ​മാ​നി​ക്കു​ന്നു, മ​ന്ത്രി ക​ള​വു പ​റ​യു​ന്നു​വെ​ന്ന്​ ആ​രോ​പി​ച്ചു എ​ന്നി​ങ്ങ​നെ പ​രി​ത​പി​ച്ചു. മു​ൻ​പ്ര​തി​രോ​ധ മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​ർ പ​റ​യു​ന്ന​ത്​ അ​ദ്ദേ​ഹ​ത്തി​​​െൻറ പ​ക്ക​ൽ റ​ഫാ​ൽ ഫ​യ​ൽ ഉ​ണ്ടെ​ന്നാ​ണ്. അ​തേ​ക്കു​റി​ച്ചും മ​റു​പ​ടി​യി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ഭ​യി​ൽ വ​ന്ന​തു​ത​ന്നെ​യി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം വി​ശ​ദീ​ക​രി​ച്ച ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി ത​ന്നെ അവ​ഹേ​ളി​ക്കാ​ൻ ശ്ര​മി​ച്ച​ത​ല്ലാ​തെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. റ​ഫാ​ൽ വി​മാ​ന​ത്തി​​​െൻറ വി​ല 526 കോ​ടി രൂ​പ​യി​ൽ​നി​ന്ന്​​ 1600 കോ​ടി​യാ​യി ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്​ ആ​രാ​ണ്​? 126 വി​മാ​ന​ങ്ങ​ൾ വേ​ണ​മെ​ന്ന്​ വ്യോ​മ​സേ​ന ആ​വ​ശ്യ​െ​പ്പ​ട്ട​പ്പോ​ൾ 36 മാ​ത്ര​മാ​യി ചു​രു​ക്കി​യ​ത്​ ആ​രാ​ണ്​?

അ​നി​ൽ അം​ബാ​നി​ക്ക്​ റ​ഫാ​ൽ അ​നു​ബ​ന്ധ ക​രാ​ർ കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്​ ആ​രാ​ണ്? പ​ഴ​യ ഉ​ട​മ്പ​ടി മാ​റ്റി പു​തി​യ ക​രാ​ർ ഉ​ണ്ടാ​ക്കി​യ​പ്പോ​ൾ അ​തി​ലെ ഏ​തെ​ങ്കി​ലും വ്യ​വ​സ്​​ഥ​യെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്​​ഥ​ർ എ​തി​ർ​ത്തോ? ബി​സി​ന​സി​ൽ പ​രാ​ജി​ത​നാ​യി ക​ട​ക്കെ​ണി നേ​രി​ടു​ന്ന അ​നി​ൽ അം​ബാ​നി​യെ പ​ങ്കാ​ളി​യാ​ക്കു​ക വ​ഴി ദേ​ശ​സു​ര​ക്ഷ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യോ? തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളാ​ണ്​ രാ​ഹു​ൽ ഉ​ന്ന​യി​ച്ച​ത്. കോ​ൺ​ഗ്ര​സ്​ അ​ധി​കാ​ര​ത്തി​ൽ​വ​ന്നാ​ൽ റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ച്ച്​ കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്കു​മെ​ന്ന്​ രാ​ഹു​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafale dealmalayalam newsRahul Gandhi
News Summary - Rafale deal Rahul Gandhi Modi -India News
Next Story