പണമെല്ലാം അംബാനിക്ക്; കർഷകർക്ക് കിട്ടുന്നത് ശൂന്യമായ പ്രസംഗങ്ങൾ -രാഹുൽ VIDEO
text_fieldsന്യൂഡൽഹി: മോദി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക മാർച്ചിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ഇരുവരും കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ സർക്കാറിനെതിരെ കടന്നാക്രമിച്ചത്. ഇന്ത്യ ഇപ്പോൾ പ്രധാനമായും രണ്ട് വെല്ലുവിളികളാണ് നേരിടുന്നത്. രാജ്യത്തെ കർഷകരുടെ ഇരുണ്ടഭാവിയും ഇന്ത്യയിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മയും. 15 വ്യവസായികളുടെ കടബാധ്യത പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിതള്ളി. ഇത് കർഷകരോടും ചെയ്യേണ്ടതുണ്ട്. കർഷകരുടെ പണമെല്ലാം അനിൽ അംബാനിയുടെ പോക്കറ്റിലേക്കാണ് പോകുന്നത്. ശൂന്യമായ പ്രസംഗം മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത് -രാഹുൽ വ്യക്തമാക്കി.
കർഷകർക്കുള്ള സർക്കാറിന്റെ ബീമാ യോജന പദ്ധതി ഒരു തട്ടിപ്പാണ്. കർഷകരുടെ അക്കൗണ്ടുകളിൽ നിന്ന് ആയിരക്കണക്കിന് കോടി രൂപയാണ് എടുത്തത്. കൃഷി നശിച്ചാൽ വ്യവസ്ഥകൾ ഉയർത്തിക്കാട്ടുകയാണ്. ഇത് ബീമാ യോജനയല്ല, ബി.ജെ.പിയുടെ ഡാക്കോ യോജന (കൊള്ളപ്പലിശ സ്കീം) ആണ് എന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടു. മോദിയുടെ ഭരണത്തിൻ കീഴിൽ കാർഷിക വളർച്ചാനിരക്ക് കുറഞ്ഞതായും കർഷകരുടെ പണമെടുത്ത് ഒരു അപ്പക്കഷണം പോലെ തിരികെ നൽകുന്നുവെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു. മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഓരോ അഞ്ചു വർഷവും രാം മന്ദിറിൻെറ കാര്യം ബി.ജെ.പി ഉണർത്തുകയാണ്.
ശരദ് പവാർ, ഫറൂഖ് അബ്ദുള്ള, ശരദ് യാദവ് എന്നിവരുൾപ്പെടെയുള്ള 21 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. റാലിയിൽ പങ്കെടുത്ത 35,000 കർഷകരെ പാർലമെൻറ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു സമീപം തടഞ്ഞിരുന്നു. ആന്ധ്രപ്രദേശ്, തെലുങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ വ്യാഴാഴ്ചയാണ് ഡൽഹിയിലെത്തിയത്.
Delhi: Farmers from all across the nation hold protest for the second day over their demands of debt relief, better MSP for crops, among others; latest #visuals from near Barakhamba Road. pic.twitter.com/Po5aGAhuSk
— ANI (@ANI) November 30, 2018
കർഷക രോഷമിരമ്പി
പാർലമെൻറ് ലക്ഷ്യം വെച്ച് പതിനായിരങ്ങൾ ഒഴുകിയെത്തിയതോടെ കർഷകരോഷം രാജ്യതലസ്ഥാനത്തെ നിശ്ചലമാക്കി. പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം ജന്തർമന്തറിലെ വേദിയിലെത്തി. രാജ്യത്തെ 207 കർഷക സംഘടനകൾക്ക് കീഴിൽ നാനാഭാഗങ്ങളിൽനിന്നെത്തിയ കർഷകർക്ക് െഎക്യദാർഢ്യവുമായി കൈകോർത്തു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, സി.പി.െഎ നേതാവ് ഡി. രാജ, എൻ.സി.പി നേതാവ് ശരദ് പവാർ നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ്, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് എന്നിവർ കർഷകരെ അഭിവാദ്യം ചെയ്തു. നരേന്ദ്ര മോദി സർക്കാറിെൻറ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ തങ്ങൾ ഒരുമിച്ചുനിൽക്കുമെന്ന് പരസ്പരം കോർത്ത കൈകൾ ഉയർത്തി നേതാക്കൾ പ്രഖ്യാപിച്ചു. അതേസമയം, ബി.എസ്.പി, ഡി.എം.കെ, എ.െഎ.എ.ഡി.എം.കെ എന്നിവയുടെ മുൻനിര നേതാക്കൾ വേദിയിലെത്തിയില്ല.
ആത്മഹത്യ ചെയ്ത കർഷകരുടെ ഒാർമകൾ അലയടിച്ച പ്രതിഷേധം
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിെൻറ കർഷക നയങ്ങളിൽ പ്രതിഷേധിച്ച് അഖിലേന്ത്യ കിസാൻ സംഘർഷ് കോഒാഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പാർലമെൻറ് മാർച്ച് കർഷക െഎക്യത്തിെൻറ താക്കീതായി. നൂറുകണക്കിന് വ്യത്യസ്ത കൊടികളും വിവിധ ഭാഷകളിലെ മുദ്രാവാക്യങ്ങളും റാലിയിൽ ഉയർന്നു. രാവിലെ 10ന് രാംലീലാ മൈതാനിയിൽനിന്നു തുടങ്ങിയ റാലി പാർലമെൻറ് സ്ട്രീറ്റിലെത്താൻ മണിക്കൂറുകൾ എടുത്തു. വിളകൾക്ക് വില ലഭിക്കാതെ വന്നതോടെ കടം താങ്ങാനാവാതെ ആത്മഹത്യെചയ്ത ഭർത്താക്കൻമാരുടെയും സഹോരങ്ങളുടെയും ചിത്രവുമായാണ് തെലങ്കാനയിൽനിന്നുള്ള സ്ത്രീകൾ പെങ്കടുത്തത്.
ആത്മഹത്യ ചെയ്ത പൂർവികരുടെ തലയോട്ടികളും എല്ലുകളുമായാണ് തമിഴ്നാട്ടിൽനിന്ന് എത്തിയ കർഷകർ മാർച്ചിൽ അണിനിരന്നത്. മാർച്ചിനിടെ ഇവർ തുണിയുരിഞ്ഞും റോഡുകളിൽ കിടന്നും പ്രതിഷേധിച്ചു. വിദ്യാർഥികളും വിവിധ സംഘടനകളും മാർച്ചിൽ പെങ്കടുത്തു. ഡൽഹി, ജെ.എൻ.യു, ജാമിഅ മില്ലിയ തുടങ്ങി നിരവധി സർവകലാശാലകളിൽനിന്നുള്ള വിദ്യാർഥികൾ, അധ്യാപകർ, ദലിത് സംഘടനകൾ, മുൻ സൈനികർ, യുനൈറ്റഡ് എഗൻസ്റ്റ് ഹെയ്റ്റ്, പഞ്ചാബിൽനിന്നുള്ള അംഗൻവാടി ജീവനക്കാർ, ഡോക്ടർമാർ, അഭിഭാഷകർ തുടങ്ങി നാനാമേഖലയിൽനിന്നുമുള്ളവർ കർഷകരുടെ കൂടെ അണിനിരന്നു.
കർഷകരെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ നേരിട്ട് സ്വാഗതം ചെയ്യുകയും എല്ലാ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. വ്യാഴാഴ്ച രാംലീല മൈതാനിയിൽ ഒത്തുകൂടിയ കർഷകർക്ക് ഡൽഹി ജലബോർഡിെൻറ നേതൃത്വത്തൽ ജലവിതരണം നടത്തി. ആപ് എം.എൽ.എമാരുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണവും നടന്നു. അതിനിടെ, പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും ചർച്ച നടത്തി ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.