സർക്കാറിനെ അട്ടിമറിക്കുന്നതിനിടെ ആഗോള ഇന്ധനവില കുറഞ്ഞത് മോദി മറന്നു -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാറിനെ അസ്ഥിരപ്പെടുത്തിയത് ബി.ജെ.പിയാണെന്ന ആരോപണവുമായി രാഹുൽ ഗാന ്ധി. തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാറിനെ അസ്ഥിരപ്പെടുത്തുന്ന തിരക്കിൽ മോദി സർക്കാർ, ആഗോളവിപണിയിൽ ഇന്ധന വിലയിൽ 35 ശതമാനം ഇടിവുണ്ടായ കാര്യം വിട്ടുപോയെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
ഇന്ധന വിപണിയിലെ ലാഭം ഇന്ത്യക്കാർക്കും ലഭിക്കുന്നതിന് പെേട്രാൾ വില 60 രൂപയിലേക്ക് കുറക്കണം. രാജ്യത്തെ തകർന്ന സമ്പദ്വ്യവസ്ഥയെ അത് പോഷിപ്പിക്കുമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. കോവിഡ്19 ബാധയെ തുടർന്നാണ് ആഗോളവിപണിയിൽ ഇന്ധനവില കുത്തനെ കുറഞ്ഞത്. എന്നാൽ ഇന്ത്യയിൽ പെട്രോൾ- ഡീസൽ വില കുറച്ചിട്ടില്ല.
മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാറിനെ പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിൽ നിന്ന് രാജിവെച്ച സംഭവത്തിൽ രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ കമൽനാഥ് സർക്കാർ അട്ടിമറിക്കപ്പെട്ടു എന്നുതന്നെയാണ് രാഹുൽ ട്വീറ്റിലൂടെ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.