ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി
text_fieldsന്യൂഡൽഹി: കൊൽക്കത്തക്ക് ചുവടുപിടിച്ച് നരേന്ദ്ര േമാദി സർക്കാറിനെതിരെ ആം ആദ് മി പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച മഹാറാലിയിലും പ്രതിപക്ഷ െഎക്യ നിര. ‘സേച്ഛാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്ത ി ബുധനാഴ്ച ജന്തർമന്തറിൽ നടന്ന മഹാറാലിയിൽ ലക്ഷത്തിലധികം പേർ പെങ്കടുത്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരായിരുന്നു റാലിയിലെ പ്രധാന മുഖങ്ങൾ.
മമതയുടെ കൊൽക്കത്ത റാലിയിൽ പെങ്കടുക്കാത്ത സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഡൽഹിയിലെ മാർച്ചിൽ പെങ്കടുത്തു. ഭരണഘടനാ സ്ഥാപനങ്ങളെയും ഏജൻസികളേയും ദുരുപയോഗം ചെയ്യൽ, റഫാൽ, ജി.എസ്.ടി, നോട്ട്നിരോധനം തുടങ്ങി വിഷയങ്ങൾ മുൻനിർത്തി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രൂക്ഷ വിമർശനം നടത്തി. ഡെമോക്രസി ഇപ്പോൾ നമോക്രസിയാണെന്ന് മമത ബാനർജി പരിഹസിച്ചു. രാവണനും 56 ഇഞ്ചാണുള്ളത്്. ഗുജാത്തുപോലും മോദിയെ പുറത്താക്കും. എ.എ.പി ഡൽഹിയിലും എസ്.പി- ബി.എസ്.പി ഉത്തർപ്രദേശിലും ചന്ദ്രബാബു നായിഡു ആന്ധ്രയിലും ബി.ജെ.പിയെ തുരത്തും. സി.ബി.െഎയെ വിട്ട് ബംഗാൾ പൊലീസിനെ ഭയപ്പെടുത്താൻ നോക്കി. ഞങ്ങൾ ആരെയും ഭയെപ്പടുന്നവരല്ലെന്നൂം അവർ കൂട്ടിച്ചേർത്തു. മോദിയെ തൂത്തെറിയേണ്ട സമയമാണിതെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
റഫാലിനെകുറിച്ച് കൃത്യമായി മറുപടി പറയാൻ പ്രധാനമന്ത്രി പദവിക്ക് രാജ്യത്തോട് ഉത്തരവാദിത്തമുണ്ട്. ഡൽഹിയോട് പാകിസ്താൻ പ്രധാനമന്ത്രിയെ പോലെയാണ് മോദി പെരുമാറുന്നതെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി. കെജ്രിവാളിനും എനിക്കും എല്ലാവർക്കും എവിടെ നിന്നാണ് ബിരുദം ലഭിച്ചത് എന്ന് ചോദിച്ചാൽ പറയാൻ സാധിക്കും, എന്നാൽ പ്രധാനമന്ത്രിക്ക് അതിന് സാധിക്കില്ലെന്ന് ചന്ദ്രബാബു നായിഡു പരിഹസിച്ചു.
രാജ്യം രക്ഷിക്കാൻ കാവൽക്കാരനെ നീക്കം ചെയ്യണമെന്ന് െയച്ചൂരി പറഞ്ഞു. കോൺഗ്രസ് നേതാവ് ആനന്ദ് ശർമ, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, ഡി.എം.കെയുടെ കനിമൊഴി, എൽ.ജെ.ഡി നേതാവ് ശരദ്യാദവ്, മുൻ ബി.ജെ.പി നേതാവ് ശത്രുഘ്നൻ സിൻഹ, സി.പി.െഎ നേതാവ് ഡി. രാജ, രാം േഗാപാൽ യാദവ്, ഡാനിഷ് അലി തുടങ്ങി വിവിധ പ്രതിപക്ഷ നേതാക്കൾ സംസാരിച്ചു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു ഡൽഹിയിൽ നടത്തിയ ഉപവാസത്തിലും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കം പ്രതിപക്ഷ നേതാക്കൾ പെങ്കടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.