ന്യൂനപക്ഷ വോട്ടിന് ആപ്-കോൺഗ്രസ് പോര്
text_fieldsന്യൂഡൽഹി: കൊട്ടിക്കലാശം കഴിഞ്ഞ ഡൽഹിയിൽ ന്യൂനപക്ഷ വോട്ടുകൾക്കായി ആം ആദ്മി പാർ ട്ടിയും കോൺഗ്രസും തമ്മിൽ പോര് മുറുകി. ഇരുകൂട്ടരും സഖ്യമില്ലാതായതോടെയാണ് ബി.ജെ. പി വിരുദ്ധ പക്ഷത്ത് വീഴുമെന്ന് ഉറപ്പുള്ള വോട്ടുകൾക്കായി ഇരു പാർട്ടികളും കഠിന പ രിശ്രമം നടത്തുന്നത്.
കോൺഗ്രസിൽനിന്ന് ആം ആദ്മി പാർട്ടിയിലേക്ക് ഒലിച്ചുപോയ മ ുസ്ലിം വോട്ടു ബാങ്കിനെ തിരികെ കൊണ്ടുവരാൻ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് ന്യൂനപക്ഷ സെല്ലിനെ പ്രത്യേകമായി രംഗത്തിറക്കിയിരിക്കുകയാണ്. എ.െഎ.സി.സി ന്യൂനപക്ഷ വകുപ്പ് ചെയർമാൻ നദീം ജാവേദിെൻറ നേതൃത്വത്തിൽ ഡൽഹിയിലെ ഒാേരാ മണ്ഡലത്തിലും ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ പ്രവർത്തനത്തിന് മാത്രമായി നിരീക്ഷകരെയും സഹ നിരീക്ഷകരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുസ്ലിം, സിഖ്, ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നായി 30ഒാളം േപരെയാണ് ഇതിനായി നിയോഗിച്ചതെന്ന് കോൺഗ്രസിെൻറ ഡൽഹി സംസ്ഥാന ന്യൂനപക്ഷ സെൽ വക്താവും മലയാളിയുമായ അബ്ദുല്ല കാവുങ്ങൽ ‘മാധ്യമ’ത്തോടു പറഞ്ഞു. ന്യൂഡൽഹി ലോക്സഭ മണ്ഡലത്തിലെ ന്യൂനപക്ഷ സെൽ നിരീക്ഷകൻകൂടിയാണ് അബ്ദുല്ല. ഒാരോ ലോക്സഭ മണ്ഡലത്തിലും ന്യൂനപക്ഷങ്ങൾ അധിവസിക്കുന്ന മേഖലകളിൽ കുടുംബയോഗങ്ങൾ വിളിച്ചുചേർത്താണ് ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിലേക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതെന്ന് അബ്ദുല്ല തുടർന്നു. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ജൈന ന്യൂനപക്ഷ വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടക്കുന്നത്. കോൺഗ്രസ് നേതാവ് അജയ് മാക്കൻ മത്സരിക്കുന്ന ഡൽഹിയിൽ മൂന്ന് ലക്ഷത്തോളം ന്യൂനപക്ഷ വോട്ടുകൾ ജയപരാജയം തീരുമാനിക്കുന്നതിൽ നിർണായകമാണ്. ഏഴര ലക്ഷം ന്യൂനപക്ഷ വോട്ടുകളുള്ള വടക്കു കിഴക്കൻ ഡൽഹിപോലെയുള്ള മണ്ഡലങ്ങളിൽ അവർ മാത്രം മതി വിധി നിർണയിക്കാനെന്നും അബ്ദുല്ല പറഞ്ഞു.
കോൺഗ്രസിെൻറയും ആം ആദ്മി പാർട്ടിയുടെയും അവസാനവട്ട പ്രചാരണം പല മണ്ഡലങ്ങളിലും ന്യൂനപക്ഷ വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇതൊഴിവാക്കാൻ പല ന്യൂനപക്ഷ സംഘടനകളും സ്ഥാപനങ്ങളും ശ്രമം നടത്തുന്നുണ്ട്. കോൺഗ്രസിനും ആംആദ്മി പാർട്ടിക്കുമിടയിൽ സഖ്യമുണ്ടാക്കാൻ ശ്രമം നടത്തിയിരുന്ന നേതാക്കൾ അത് നടക്കില്ലെന്ന് കണ്ടതോടെ ബി.ജെ.പിയെ തോൽപിക്കാൻ സാധ്യതയുള്ള സ്ഥാനാർഥികൾക്ക് വോട്ടുചെയ്യണമെന്ന അഭ്യർഥന നടത്തുകയാണ്. ഇതിനിടയിലും ബി.ജെ.പിക്കുള്ള ജയസാധ്യതയുള്ള മതേതര സ്ഥാനാർഥികളുടെ പട്ടികയെന്ന പേരിൽ പല തരത്തിലുള്ള വാട്സ്ആപ് സന്ദേശങ്ങൾ ആപും കോൺഗ്രസും പ്രചരിപ്പിക്കുന്നുണ്ട്.
ഡൽഹിയിൽ കോൺഗ്രസ്-ആപ് സഖ്യത്തിനായി ഇരു പാർട്ടികളിലെയും മുതിർന്ന നേതാക്കളെ കണ്ട് ശ്രമങ്ങൾ നടത്തിയിരുന്ന ജമാഅത്തെ ഇസ്ലാമി ഹിന്ദ് തങ്ങൾക്ക് സംഘടനാ സംവിധാനങ്ങളുള്ള ആറ് ലോക്സഭ മണ്ഡലങ്ങളിൽ നാലിടത്ത് ആം ആദ്മി പാർട്ടിയുടെയും രണ്ടിടത്ത് കോൺഗ്രസിെൻറയും സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യാനാണ് ഇപ്പോൾ തീരുമാനിച്ചത്. വടക്കു കിഴക്കൻ ഡൽഹി, കിഴക്കൻ ഡൽഹി, തെക്കൻ ഡൽഹി, വടക്കു പടിഞ്ഞാറൻ ഡൽഹി എന്നീ മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടിക്കും പടിഞ്ഞാറൻ ഡൽഹിയിലും ചാന്ദ്നി ചൗകിലും കോൺഗ്രസിനും ജമാഅത്ത് പിന്തുണ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.