നയതന്ത്ര പിഴവിന് മോദി സർക്കാർ വൻ വില കൊടുക്കേണ്ടി വരുമെന്ന് രാഹുൽ
text_fieldsന്യൂഡൽഹി: മോദിസർക്കാറിന്റെ നയതന്ത്ര പിഴവിന് വൻ വില കൊടുക്കേണ്ടിവരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. സർക്കാറിന്റെ നയതന്ത്ര പിഴവുകൾ നേരത്തേ താൻ പറഞ്ഞതോരോന്നും തീയതിവെച്ച് ഓർമിപ്പിച്ച് ട്വിറ്ററിലാണ് രാഹുൽ മുന്നറിയിപ്പ് നൽകിയത്.
ചൈനയെയും പാകിസ്താനെയും ഒന്നിപ്പിച്ചത് മോദിയുടെ നയതന്ത്ര പിഴവാണെന്ന് ഫെബ്രുവരി രണ്ടിന് താൻ പറഞ്ഞതും ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം കടന്നുപോകുന്നത് വളരെ പ്രയാസമേറിയ ഘട്ടത്തിലൂടെയാണെന്ന് 19ന് പറഞ്ഞതും രാഹുൽ ഉദ്ധരിക്കുന്നു.
ചൈനക്ക് റഷ്യയിലേക്കുള്ള പാലം പണിയാൻ ഇംറാൻ ഖാൻ സമ്മതം അറിയിച്ചതും ഇന്ത്യയെ 23ന് വിമർശിച്ചതും പുതിയ സമവാക്യത്തിൽ മാറുന്ന ലോകത്ത് പാക് -റഷ്യ ബന്ധം ഊർജിതമാകുന്നുവെന്ന 24ലെ ഇന്ത്യൻ എക്സ്പ്രസ് അവലോകനവും ചേർത്തുവെച്ചാണ് രാഹുലിന്റെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.