Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഡൽഹിയിൽ 46 വർഷത്തിനിടയിലെ റെക്കോർഡ്​ മഴ; വിമാനങ്ങൾ വെള്ളത്തിൽ - വിഡിയോ
cancel
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ 46...

ഡൽഹിയിൽ 46 വർഷത്തിനിടയിലെ റെക്കോർഡ്​ മഴ; വിമാനങ്ങൾ വെള്ളത്തിൽ - വിഡിയോ

text_fields
bookmark_border

ന്യൂഡൽഹി: 46 വർഷത്തിനിടയിൽ ലഭിച്ച റെക്കോർഡ്​ മഴയിൽ വലഞ്ഞ്​ ഡൽഹി. ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്‍റെ ടെർമിനലിലും റൺവേയിലും വെള്ളം കയറി. നിരവധി വിമാനങ്ങൾ വൈകുകയും വഴിതിരിച്ച്​ വിടുകയും ചെയ്​തു. റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഗാതാഗതക്കുരുക്ക്​ രൂക്ഷമായി.

കനത്ത മഴയെതുടർന്ന് ഡൽഹിയിൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു. ​വെള്ളിയാഴ്ചയോടെ 1100 മില്ലിമീറ്റർ മഴ ഈ മൺസൂൺ കാലത്ത്​ ലഭിച്ചുകഴിഞ്ഞു. ഇത്രയുമധികം മഴ ഇതിന്​ മുമ്പ്​ ലഭിക്കുന്നത്​ 1975ലാണ്​. അന്ന്​ 1150 മില്ലിമീറ്ററാണ്​ ലഭിച്ചത്​. സാധാരണഗതിയിൽ മൺസൂൺ കാലത്ത്​ ശരാശരി 648.9 മില്ലിമീറ്റർ മഴയാണ്​ രേഖപ്പെടുത്താറ്​.

എയർപോർട്ടിൽ വെള്ളം കയറിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്​. നിരവധി വിമാനസർവിസുകളെയാണ്​ മഴ പ്രതികൂലമായി ബാധിച്ചത്​. ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ തങ്ങളുടെ സർവിസുകൾ റീഷെഡ്യൂൾ ചെയ്​തതായി അറിയിച്ചു. യാത്രക്കാരോട്​ വിമാനങ്ങളുടെ തൽസ്​ഥിതി പരിശോധിക്കാനും നിർദേശം നൽകി. ജയ്​പുർ, അഹമ്മദാബാദ്​ എന്നിവിടങ്ങളിലേക്കാണ്​ വിമാനങ്ങൾ വഴിതിരിച്ച്​ വിട്ടത്​.


അതേസമയം, വിമാനത്താവള ടെർമിനലിൽ വെള്ളം കയറിയത്​ നീക്കിയെന്ന്​ അധികൃതർ അറിയിച്ചു. ജീവനക്കാർ ഒരുമിച്ച്​ ചേർന്ന്​ വെള്ളം നീക്കുകയായിരുന്നു.

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക്​ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ ചെറിയ തോതിൽ മഴ ലഭിച്ചിരുന്നു. ഇത് നഗരത്തിലെ ചൂടിന് ആശ്വാസം നൽകി. എന്നാൽ, വെള്ളിയാഴ്ച മഴ ഏറെനേരം നീണ്ടുനിന്നതോടെയാണ്​ കാര്യങ്ങൾ കൈവിട്ടത്​. അടുത്ത 12 മണിക്കൂർ കൂടി മഴ തുടരും.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain
News Summary - Record rainfall in Delhi for 46 years; Planes in the water - video
Next Story