Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓടുന്ന ​െട്രയിനിൽ...

ഓടുന്ന ​െട്രയിനിൽ ചാടിക്കയറുന്നതിനിടെ പിടിവിട്ട്​ താഴേക്ക്​; രക്ഷകനായി സുരക്ഷ ഉദ്യോഗസ്​ഥൻ -വിഡിയോ

text_fields
bookmark_border
RPF Cop Saves Passenger Who Slipped Trying To Board Moving Train
cancel

പനാജി: ഒാടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ പിടിവിട്ട്​ താഴേക്കുവീണ യുവാവിന്​ രക്ഷകനായി റെയിൽവേ സുരക്ഷ ഉദ്യോഗസ്​ഥൻ. ഹെഡ്​ കോൺസ്​റ്റബ്​ൾ കെ.എം. പട്ടീലിന്‍റെ സമയോചിത ഇട​െപടലാണ്​ യുവാവിന്‍റെ ജീവൻ രക്ഷിക്കാൻ ഇടയായത്​.

വ്യാഴാഴ്ച വൈകിട്ട്​ ഗോവ വാസ്​കോ ഡാ ഗാമ റെയിൽ വേ സ്​റ്റേഷനിൽ നടന്ന സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. റെയിൽവേ മന്ത്രാലയം ട്വിറ്റർ പേജിലുടെ​ വിഡി​േയാ പങ്കുവെക്കുകയായിരുന്നു.

അപകടത്തിൽപ്പെട്ട യുവാവിന്‍റെ പേരും വിവരവും ലഭ്യമല്ല. ഗുരുതര പരിക്കേറ്റ യാത്രക്കാരനെ ആശു​പത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ്​ കാലുതെറ്റി പ്ലാറ്റ്​​േഫാമിനും ട്രെയിനിനും ഇടയിലെ വിടവിലേക്ക്​ വീഴുന്നതും സുരക്ഷ ഉദ്യോഗസ്​ഥൻ ഓടിവന്ന്​ ഇയാ​െള വലിച്ചുകയറ്റുന്നതും വിഡിയോയിൽ കാണാം. വിഡിയോ പ്രചരിച്ചതോടെ സുരക്ഷ ഉദ്യോഗസ്​​ഥനെ പ്രശംസിച്ച്​ നിരവധിപേ​െരത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​TrainAccidentSave a life
News Summary - RPF Cop Saves Passenger Who Slipped Trying To Board Moving Train Video
Next Story