Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെട്രോൾ...

പെട്രോൾ വിലക്കയറ്റത്തിൽ മൗനം; കോൺഗ്രസ്​ ഭീഷണിയെത്തുടർന്ന്​ ബച്ച​െൻറ വീടിന്​ സുരക്ഷ കൂട്ടി

text_fields
bookmark_border
Amitabh Bachchan
cancel

മുംബൈ: മഹാരാഷ്​ട്ര കോൺഗ്രസ്​ അധ്യക്ഷൻ നാന പടോലെ ഭീഷണി മുഴക്കിയതിനെ തുടർന്ന്​ ബോളിവുഡ്​ നടൻ അമിതാഭ്​ ബച്ച​െൻറ വീടിനു മുമ്പിൽ പൊലീസ്​ സുരക്ഷ ശക്തമാക്കി. പെട്രോൾ വില കുതിച്ചുയരുമ്പോഴും പ്രതികരിക്കാതെ മൗനം പാലിക്കുന്ന ബച്ചൻ, അക്ഷയ്​ കുമാർ എന്നിവരുടെ സിനിമയും ചിത്രീകരണവും തടയുമെന്ന് കഴിഞ്ഞ ദിവസം പടോലെ പറഞ്ഞിരുന്നു.

യു.പി.എ ഭരണകാലത്ത്​ പെട്രോൾ വില കൂടുമ്പോൾ പ്രതികരിച്ചവർ മോദി ഭരണത്തിൽ മൗനം പാലിക്കുന്നത്​ പരിഹസിച്ചായിരുന്നു ഇത്​. എന്നാൽ, ആക്രമണം തങ്ങളുടെ വഴിയല്ലെന്നും കരിങ്കൊടി കാട്ടുന്നതടക്കമുള്ള അഹിംസാ മാർഗങ്ങളിലൂടെ പ്രതികരിക്കുമെന്നും പടോലെ ശനിയാഴ്​ച ആവർത്തിച്ചു. തങ്ങൾ 'ഗോദ്​​സെവാല'കളല്ലെന്നും 'ഗാന്ധിവാല'കളാണെന്നും പൊലീസ്​ സുരക്ഷ കൂട്ടിയതിനോടുള്ള പ്രതികരണമായി അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amitabh Bachchanprice hikedcongress
News Summary - Security increased at Amitabh Bachchan's residence after Nana Patole's threat
Next Story